ഇല്ലായ്മയില്‍ നിന്നും ദാനം ചെയ്യണമെന്ന് പറയുന്നതെന്തുകൊണ്ട്?

 
dhanam



'അവന്‍ പറഞ്ഞു ഈ ദരിദ്രയായ വിധവ മറ്റെല്ലവരെയുംകാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു എന്ന് സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു' (ലൂക്കാ 21:3).


പങ്കുവയ്ക്കുക എന്ന് പറയുമ്പോള്‍ നാം എന്താണ് അര്‍ത്ഥമാക്കുക? ധനത്തിന്റെ സഹായവും ഭൗതികമായ സഹായവും മാത്രം ആയിട്ടാണോ നാം 'ദാനധര്‍മത്തെ' കാണുന്നത്? തീര്‍ച്ചയായും കര്‍ത്താവ് ദാനശീലത്തെ, നമ്മുടെ കാഴ്ച്ചപാടിന്റെ തലത്തില്‍ നിന്ന് മാറ്റുന്നില്ല. ധനസംബന്ധവും, മറ്റു ഭൗതികമായ സമ്പത്തും യേശുവിന്റെ ചിന്തയില്‍ ഉണ്ട്. കര്‍ത്താവിന്റെ സ്വന്തം കാഴ്ച്ചപാടില്‍, അതില്‍ ഏറ്റം മനോഹരമായ ഉപമ സിനഗോഗിലെ ഭണ്ഡാരത്തില്‍ വിധവ നിക്ഷേപിക്കുന്ന ചില്ലി കാശിനെ കുറിച്ചുള്ള ഉപമയാണ്.

ഭൗതികമായ തലത്തില്‍ നോക്കുമ്പോള്‍, മറ്റുളളവര്‍ നിക്ഷേപിച്ചതുമായിട്ട് തുലനം ചെയുമ്പോള്‍ വളരെ നിസ്സാരമായ ഒരു തുക. എന്നിട്ടും ക്രിസ്തു പറഞ്ഞു, 'ഈ വിധവ മറ്റെല്ലവരെയുംകാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു.' മറ്റെല്ലാത്തിലും ഉപരിയായി ആന്തരികമായ മൂല്യമാണ് കണക്കില്‍ എടുക്കപെടുക. വ്യവസ്ഥയില്ലാതെ ഉള്ള പങ്കുവെക്കല്‍, അത് തന്നെയാണ് പരിപൂര്‍ണ്ണ സമര്‍പ്പണവും.

പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ സ്മരിക്കാം: 'ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല' (1 കൊറി 13:3).

വി.അഗസ്തിനോസ്സു പറയുന്നു 'നിങ്ങള്‍ ദാനം നല്‍കുവാനായി നിങ്ങളുടെ കൈ നീട്ടുമ്പോള്‍, നിങ്ങളുടെ ഹൃദയത്തില്‍ കരുണയില്ലെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തി ഫലശൂന്യം: പക്ഷെ, നിങ്ങളുടെ ഹൃദയത്തില്‍ കരുണ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ധനമായി ഒന്നും കൊടുക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ പോലും ദൈവം നിങ്ങളുടെ ദാനം സ്വീകരിക്കുന്നു.'

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ, റോം, 28.3.1979)

Tags

Share this story

From Around the Web