നമ്മള്‍ എന്തിനാണ് ഉപവസിക്കുന്നത്?

 
fasting



'അവന്‍ അവരോട് പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ദുഃഖമാചരിക്കാനാവുമോ? മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസം വരും; അപ്പോള്‍ അവര്‍ ഉപവസിക്കും' (മത്തായി 9:15).

ഉപവാസം എന്തിനെന്ന ചോദ്യത്തിന് കുറെ കൂടി ആഴത്തിലും, വിസ്തരിച്ചുമുള്ള ഒരു ഉത്തരം അര്‍ഹിക്കുന്നു. ഉപവാസവും ആദ്ധ്യാത്മികവുമായ പരിവ്വര്‍ത്തനവും മനുഷ്യനെ ദൈവവുമായി അടുപ്പിക്കുന്നു. 


ഉപവാസത്തിന്റെ ആഴമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിയ്ക്കാം. അക്ഷരാര്‍ത്ഥത്തില്‍ ഉപവാസം എന്ന് പറയുമ്പോള്‍ 'ഭക്ഷണ-പാനീയങ്ങള്‍' കഴിക്കാതിരിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്.

നാഗരികതയുടെ ഈ കാലഘട്ടത്തില്‍ ഈ ഉപഭോക്തൃ സംസ്‌ക്കാരം ഒരു സ്വഭാവം ആയി മാറിയിരിക്കുന്നു. പ്രത്യേകിച്ച് പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍ ഇത് കാണാന്‍ സാധിയ്ക്കും. ആഹാരവും, വെള്ളവും, മനുഷ്യന് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ്. 


മനുഷ്യന്റെ ജീവന്‍ നിലനിറുത്തുവാന്‍ ഇത് അത്യന്താപേഷിതമാണ്. ഉപവസിക്കുന്നതിലൂടെ മനുഷ്യന്‍ അവന്റെ ശരീരനില ക്രമീകരിക്കുന്നുവെന്നു മാത്രമല്ല, 'കച്ചവട മനസ്ഥിതി' യില്‍ നിന്നും ഒരു മോചനവും കൂടി ലഭിക്കുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 21.3. 79)
 

Tags

Share this story

From Around the Web