'എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്?'; കൗതുകത്തോടെ യുഎസ് സഞ്ചാരിയുടെ ചോദ്യം; രസകരമായ മറുപടി. 
 

 
indians


    


വിഭവങ്ങളെ കുറിച്ചും രുചിവൈവിധ്യങ്ങളെ കുറിച്ചുമെല്ലാം പല തരത്തിലുള്ള ചര്‍ച്ചകളും സംസാരങ്ങളുമുണ്ടാകാറുണ്ടെങ്കിലും, ഇന്ത്യക്കാര്‍ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചുള്ള ചോദ്യവും സാമ്പത്തികവിദഗ്ധന്‍ സഞ്ജീവ് ഗോയല്‍ നല്‍കിയ മറുപടിയുമാണ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുന്നത്. 

രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ഈ ഭക്ഷണരീതിയെ ചൊല്ലിയുള്ള പോസ്റ്റ് മില്യണുകളാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടുതീര്‍ത്തത്.

ഫ്‌ലോറിഡ സ്വദേശിയായ ഏക എന്ന സോഷ്യല്‍ മീഡിയ യൂസര്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വൈറല്‍ സംസാരങ്ങളുടെ തുടക്കം. ദക്ഷിണേന്ത്യന്‍ വിവാഹച്ചടങ്ങിനിടെ ഇന്ത്യന്‍ ദമ്പതികള്‍ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഏക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.


 വീഡിയോക്ക് താഴെ രസകരമായൊരു ചോദ്യവും; 'ഇതൊരു സീരിയസ് ചോദ്യമാണ്. എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത്?'
2025ല്‍ പങ്കുവെച്ച പോസ്റ്റ് ചൂടപ്പം പോലെയാണ് സോഷ്യല്‍മീഡിയയിലൂടെ കറങ്ങിപ്പോയത്. അധികം വൈകാതെ പോസ്റ്റ് സാമ്പത്തികവിദഗ്ധനും എഴുത്തുകാരനുമായ സഞ്ജയ് 


സന്യാളിന്റെ ഫീഡിലുമെത്തി. ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തെ കുറിച്ചും ശീലങ്ങളെ കുറിച്ചുമുള്ള വലിയ വിശദീകരണക്കുറിപ്പ് നല്‍കുന്നതിന് പകരം, സന്യാള്‍ നല്‍കിയ രസകരമായ മറുപടിയാണ് പോസ്റ്റിനെ വീണ്ടും ട്രെന്‍ഡിങ് ലിസ്റ്റിലേക്ക് അടുപ്പിച്ചത്.

'അതൊരു ചെറിയ പരീക്ഷണമാണ്. മുന്നിലിരിക്കുന്ന ഭക്ഷണം ഒന്ന് തൊട്ടുനോക്കാന്‍ പോലുമാകുന്നില്ലെങ്കില്‍, അതിന് സ്പൂണ്‍ പോലുള്ള മറ്റുപലതും ആവശ്യമായി വരുന്നെങ്കില്‍, അത് വായില്‍ വെക്കുന്നതും അത്ര നല്ല ബുദ്ധിയായിരിക്കില്ലല്ലോ.

' സന്യാളിന്റെ കമന്റിനും കിട്ടിയത് ദശലക്ഷക്കണക്കിന് യൂസര്‍മാരുടെ പിന്തുണ. ഇതാണ് യഥാര്‍ത്ഥവും ലളിതവുമായ ഉത്തരമെന്ന് ചൂണ്ടിക്കാട്ടി, സന്യാളിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ഇന്ത്യയിലുടനീളം കൈകൊണ്ട് ഭക്ഷണം കഴിക്കുകയെന്നത് അത്ര പുതുമയുള്ളതോ കൗതുകമുള്ളതോ ആയ കാര്യമല്ല. പ്രത്യേകിച്ച്, മുന്നിലുള്ളത് ചോര്‍, കറി, ദോശ പോലുള്ളവയാകുമ്പോള്‍. മുന്നിലിരിക്കുന്ന പരമ്പരാഗത ഭക്ഷണങ്ങളുടെ തനത് രുചിയോടൊപ്പം, ആസ്വദിച്ച് കഴിക്കണമെങ്കില്‍ കൈ ഉപയോഗിക്കുക തന്നെവേണമെന്നാണ് അധികപേരുടെയും പക്ഷം.


ഭക്ഷണം ചവച്ചരച്ച് വിഴുങ്ങുന്നതിന് മുന്‍പായി, അനിവാര്യമായ രീതിയില്‍ കുഴച്ചുകഴിക്കാനും, വിവിധ ഉപ്പേരികളുടെ സ്വാദ് നേരിട്ടറിയാനുമാണ് കൈകള്‍ ഉപയോഗിക്കുന്നതെന്നാണ് മറ്റുചിലരുടെ അഭിപ്രായം. മറ്റ് പല രീതിയിലും ചര്‍ച്ചയാക്കാമായിരുന്നിട്ടും ലളിതവും രസകരവുമായ രീതിയില്‍ സന്യാള്‍ നല്‍കിയ മറുപടിയിലൂടെയാണ് പോസ്റ്റ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്.


 

Tags

Share this story

From Around the Web