ഫ്രാന്‍സീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?

 
social media


ഫ്രാന്‍സിസ്‌കന്‍ ആദ്ധ്യാത്മികതയുടെ സ്ഥാപകന്‍ അസീസ്സിയിലെ വി. ഫ്രാന്‍സീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേര്‍ക്കറിയാം?

ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കനായിരിക്കാന്‍ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാന്‍സീസ്. ഫ്രാന്‍സീസിന്റെ ജീവിതത്തില്‍ പുരോഹിതമാര്‍ക്കു വലിയ സ്ഥാനമാണ് നല്‍കിയിരുന്നത്.

 തോമസ് ചെലാനോ എഴുതിയ ഫ്രാന്‍സീസിന്റെ ജീവചരിത്രത്തില്‍ ഫ്രാന്‍സിസ് പുരോഹിതന്മാരെ കാണുമ്പോള്‍ 'വലിയ വിശ്വാസത്തോടെ' അവരുടെ കൈകള്‍ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 


അതിനു കാരണം തിരുപ്പട്ട സ്വീകരണ ദിവസം അവരുടെ കരങ്ങളില്‍ സ്വീകരിച്ചിരുന്ന പ്രത്യേക അഭിഷേകം മൂലമാണ്. വിശുദ്ധ കുര്‍ബാനയോടു പ്രത്യേക ഭക്തി ഉണ്ടായിരുന്ന ഫ്രാന്‍സീസ് തിരുവോസ്തി അനുദിനം കൈകളില്‍ എടുക്കുന്നവരുടെ കരങ്ങള്‍ എന്നും പവിത്രമായി കരുതി ആദരം നല്‍കിയിരുന്നു.

ഫ്രാന്‍സിസ് അസീസ്സി പലപ്പോഴും ഇപ്രകാരം പറഞ്ഞിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു, ''ഞാന്‍ ഒരു പുരോഹിതനെയും മാലാഖയും കാണുകയാണങ്കില്‍ ഞാന്‍ ആദ്യം പുരോഹിതന്റെ മുമ്പില്‍ മുട്ടുകുത്തു പിന്നീടു മാലാഖയുടെ മുമ്പിലും.

കാരണം പുരോഹിതര്‍ എന്നും ലോകത്തിനു യേശുവിനെ നല്‍കുന്നവരാണ്.' പുരോഹിതരുടെ ധാര്‍മ്മികത നോക്കാതെ തന്നെ ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി വേര്‍തിരിക്കപ്പെട്ടവരാണ് അവര്‍ എന്ന ബോധ്യത്തോടെ അവരെ അങ്ങയെറ്റം ഫ്രാന്‍സീസ് ബഹുമാനിച്ചിരുന്നു.

പൗരോഹിത്യത്തോടുള്ള ബഹുമാനവും പരിശുദ്ധ കുര്‍ബാനയോടുള്ള അകമഴിഞ്ഞ ഭക്തിയുമാണ് പുരോഹിതനാകുന്നതില്‍ നിന്നും ഫ്രാന്‍സീസിനെ പിന്‍തിരിപ്പിച്ചത്.

കത്തോലിക് എന്‍സൈക്ലോപീഡിയ അതിനെപ്പറ്റി പറയുന്നതു ഇപ്രകാരമാണ്: 'വിശുദ്ധ കുര്‍ബാന യേശുവിന്റെ പീഡാസഹനത്തിന്റെ ഒരു തുടര്‍ച്ചയായതിനാല്‍ ഫ്രാന്‍സീസ് അസീസ്സിയുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു അതീവപ്രാധാന്യം ഉണ്ടായിരുന്നു. 

ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട എല്ലാ ഭക്തകൃത്യങ്ങള്‍ക്കും ഫ്രാന്‍സിസിന്റെ ഹൃദയത്തില്‍ ഒന്നാം സ്ഥാനം ഉണ്ടായിരുന്നു. വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും ബഹുമാനം കാണിക്കാന്‍ വൈദീകരോടു പറയുക മാത്രമല്ല, ദൈവാലയങ്ങള്‍ അടിച്ചുവാരാനും, കൂദാശക്കുള്ള വിശുദ്ധ പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും ആവശ്യമെങ്കില്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള ഓസ്തി തനിയെ നിര്‍മ്മിക്കുന്നതിലും ഫ്രാന്‍സിസ് സന്നദ്ധനായിരുന്നു. 

വിശുദ്ധ കുര്‍ബാനയോടുള്ള അകമഴിഞ്ഞ ഭക്തി ബഹുമാനവും, പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത എത്രത്തോളം മഹത്തരമാണന്നു തിരിച്ചറിയുകയും ചെയ്തതിനാലാണ് എളിമയോടെ ആ വിശിഷ്ട പദവി സ്വീകരിക്കാതെ ഫ്രാന്‍സീസ് പിന്‍മാറിയത്'.

അള്‍ത്താരയുടെ പടവുകള്‍ ചവിട്ടിക്കയറി ദൈവീക ശക്തിയാല്‍ ദിവ്യകാരുണ്യ അത്ഭുഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അഭിഷിക്തരായ മറ്റു പുരോഹിതരെപ്പോലെ ഫ്രാന്‍സീസിനും യോഗ്യത ഉണ്ടായിരുന്നെങ്കിലും, ദൈവതിരുമുമ്പില്‍ അയോഗ്യനായിരിക്കാന്‍ അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു.

പൗരോഹിത്യത്തിന്റെ വിശിഷ്ട പദവി മനസ്സിലാക്കി സ്വയം പിന്മാറിയ തുണ സഹോദരാ നീയാണു പൗരോഹിത്യ വിശുദ്ധിയുടെ നിത്യം നിലനില്‍ക്കുന്ന പുണ്യഗീതം.

Tags

Share this story

From Around the Web