അർജന്റീന താരങ്ങൾ ക്വാർട്ടർ ഫൈനലിൽ കറുത്ത ആംബാൻഡ് ധരിച്ചെത്തിയതെന്തിന്?

 
23333

സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾ അടിച്ച് തകർപ്പൻ ജയമാണ് അർജന്റീന സ്വന്തമാക്കിയത്. സെമിയിൽ ഇംഗ്ലണ്ടിനോടാണ് അർജന്റീന ഏറ്റുമുട്ടുക. എന്നാൽ ഈ മത്സരത്തിൽ അർജന്റീന ടീമം​ഗങ്ങൾ കറുത്ത ആംബാൻഡ് ധരിച്ച് കളത്തിലിറങ്ങിയതാണ് ആരാധകരുൾപ്പെടെ ചർച്ച ചെയ്യുന്നത്.

എന്തിനാകാം അർജന്റീന താരങ്ങൾ കറുത്ത ആംബാൻഡ് അണിഞ്ഞത്? വിട പറഞ്ഞ മുൻ അർജന്റീന നായകനും ഇതിഹാസ മിഡ്ഫീൽഡറുമായ അന്റോണിയോ ഉബാൽഡോ റാറ്റിനോടുള്ള ആ​ദരസൂചകമായിട്ടാണ് താരങ്ങൾ കൈയിൽ കറുത്ത ബാൻഡ് കെട്ടിയത്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അഭ്യർത്ഥന പരിഗണിച്ച് ഫിഫ ഇതിനായി പ്രത്യേക അനുമതി നൽകുകയായിരുന്നു.

89-ാം വയസ്സിൽ, ക്ഷാഘാതത്തെ തുടർന്നായിരുന്നു റാറ്റിന്റെ അന്ത്യം. അർജന്റീനിയന്‍ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായാണ് റാറ്റിൻ അറിയപ്പെടുന്നത്. 1962ലും 1966ലും നടന്ന ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച അദ്ദേഹം 1959 മുതൽ 1969 വരെ അർജന്റീന ദേശീയ ടീമിൽ നിർണായക സാന്നിധ്യമായിരുന്നു.

ബോക്ക ജൂനിയേഴ്‌സിന്റെ ഇതിഹാസ താരം കൂടിയായിരുന്നു ഇദ്ദേഹം. തന്റെ കരിയറിലുടനീളം ബോക്ക ജൂനിയേഴ്‌സിനൊപ്പം ആയിരുന്നു റാറ്റിൻ. 1956 നും 1970 നും ഇടയിൽ ബോക്ക ജൂനിയേഴ്സിനായി റാറ്റിൻ 382 മത്സരങ്ങൾ കളിച്ചു. 28 ഗോളുകൾ നേടുകയും ക്ലബ്ബിനെ നാല് അർജന്റീന ലീഗ് കിരീടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്തു.

Tags

Share this story

From Around the Web