യേശു എന്തിനാണ് മനുഷ്യനായിത്തീര്‍ന്നത്?  നാം ശ്രദ്ധാപൂര്‍വ്വം ചിന്തിക്കേണ്ട കാര്യം?

 
jesus 1



'അവന്‍ അവിടുത്തെ മഹത്വത്തിന്റെ തേജസ്സും സത്തയുടെ മുദ്രയുമാണ്. തന്റെ ശക്തിയുടെ വചനത്താല്‍ അവന്‍ എല്ലാറ്റിനെയും താങ്ങിനിറുത്തുന്നു. 

പാപങ്ങളില്‍നിന്നു നമ്മെ ശുദ്ധീകരിച്ചതിനു ശേഷം അത്യുന്നതങ്ങളിലുള്ള മഹത്വത്തിന്റെ വലത്തുഭാഗത്ത് അവന്‍ ഉപവിഷ്ടനായി' (ഹെബ്രായര്‍ 1:3).

ആ എളിയ ശിശു, നമുക്കുവേണ്ടി മനുഷ്യനായിത്തീര്‍ന്ന ദൈവം തന്നെ ആണെന്ന് നമുക്ക് അറിവുള്ളതാണല്ലോ. മനുഷ്യവര്‍ഗ്ഗത്തിന്റെ വെളിച്ചമാകുന്ന അവന്‍ അന്ധകാരത്തില്‍ പ്രകാശിക്കുന്നു; 

ആത്മീയ ജീവനാകുന്ന അവന്‍ ആത്മാക്കള്‍ക്ക് ജീവന്‍ നല്‍കുന്നു; നിലനില്‍പ്പിന്റെ അവസാന അര്‍ത്ഥത്തിലേക്ക് വെളിച്ചം ചൊരിയുന്ന സത്യമാകുന്നു. അപ്പസ്തോലനായ യോഹന്നാന്‍ ഇത് സ്ഥീരീകരിക്കുന്നത് ഇപ്രകാരമാണ്.

''കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.'' യേശു എന്തിനാണ് മനുഷ്യനായിത്തീര്‍ന്നതെന്നതിനെപ്പറ്റി നാം ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണം.


 ക്രിസ്തുമസ്സിനെ ശുദ്ധമായ വൈകാരികതയുടേയും സമ്മാനങ്ങളുടേയും ആശംസകളുടേയും ഇടയില്‍ ക്രൈസ്തവ വിശ്വാസത്തോട് ചേര്‍ന്നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നതെങ്കില്‍, ഈ പ്രധാനപ്പെട്ട ചിന്ത നാം എല്ലായ്പ്പോഴും മനസ്സില്‍ സൂക്ഷിക്കണം.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 19.12.88)

Tags

Share this story

From Around the Web