ദൈവത്തെ കാണാന്‍ പറ്റാത്തത് എന്തുകൊണ്ട് ?

ദൈവം അരൂപിയാണ്. സൃഷ്ടിക്കപ്പെട്ട വസ്തുക്കള്‍ക്ക് പദാര്‍ത്ഥരൂപമാണ് അതുകൊണ്ടാണ് നമുക്ക് അതിനെകാണാന്‍ സാധിക്കുന്നത്.
ഒരു പുസ്തകമോ ഒരു ഗ്ലാസോ, ഒരു കണ്ണാടിയോ, ഒരു പേനയോ, ഒരു കെട്ടിടമോ ആണെങ്കില്‍ പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമാണ്.
പദാര്‍ത്ഥരുപീകൃതമായവ കാഴ്ചയ്ക്ക് അധീനമാണ്. എന്നാല്‍ പദാര്‍ത്ഥമല്ലാത്തവ കാഴ്ചയ്ക്ക് അതീതമാണുതാനും.
ഉദാഹരണം പറഞ്ഞാല്‍ സ്‌നേഹത്തെ ഒരു വസ്തുവായി കാണാന്‍ സാധിക്കുന്നില്ല. എങ്കിലും, സ്‌നേഹത്തെ നമുക്ക് അനുഭവിക്കാന്‍ സാധിക്കും.
ഉദാ: മുകളില്‍ ഫാന്‍ കറങ്ങുന്നു താഴെ ഇരിക്കുന്ന നമുക്ക് കാറ്റിനെ കാണാന്‍ പറ്റില്ല എന്നാല്‍ അനുഭവിക്കാന്‍ പറ്റുന്നു. കാണുന്നില്ലായെന്നുള്ളത് ഇല്ലായ്മയുടെ ലക്ഷണമല്ല.
മറിച്ച് ചില കാര്യങ്ങള്‍ കാഴ്ചയിലൂടെ അനുഭവിക്കേണ്ടതുണ്ട്;
ചിലത് തൊട്ടറിയേണ്ടതുണ്ട്; ചിലത് കേട്ടറിയേണ്ടതുണ്ട്. മറ്റു ചിലത് ആന്തരികമായ ഒരനുഭവത്തിലൂടെ അതിന്റെ സാന്നിധ്യം ഗ്രഹിക്കാന്‍ കഴിയണം.
ദൈവത്തെ അപ്രകാരമാണ് മനുഷ്യന്‍ അനുഭവിക്കുന്നത്.
കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍