ഇനി ഉപരാഷ്ട്രപതി പദവിയിലേക്ക് എത്തുന്നതാര്? മുൻതൂക്കം ജെഡിയു നേതാവ് ഹരിവംശ് സിങിനെന്ന് റിപ്പോർട്ട്

 
Dhankar

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചതിന് പിന്നാലെ അടുത്ത ഉപരാഷ്ട്രപതിയായി ആരാണ് എത്തുക എന്ന ചോദ്യവും സജീവമാകുകയാണ്. രാജ്യസഭാ ഉപാധ്യക്ഷനായ ബീഹാറിൽ നിന്നുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേരിനാണ് മുൻതൂക്കം. സർക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിന് പുറമേ ബീഹാർ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഹരിവംശിന് പദവി നൽകുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സംസ്ഥാന ഗവർണർ പദവി അലങ്കരിച്ചിരുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപി പരിഗണിച്ചേക്കുമെന്ന് ചില വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുതിർന്ന കേന്ദ്രമന്ത്രിമാരെയും പാർട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും ഉപരാഷ്ട്രപതി പദവിയിലേക്ക് പരിഗണിച്ചേക്കാമെന്നാണ് വിവരം. ധൻകറും മുൻപ് പദവി വഹിച്ചിരുന്ന വെങ്കയ്യാ നായിഡുവും ഉപരാഷ്ട്രപതിമാർ ആകുന്നതിന് മുൻപ് ബിജെപിയുടെ പ്രധാന നേതാക്കളായിരുന്നു. ഉപരാഷ്ട്രപതി ആകുന്നതിന് മുൻപ് ബംഗാൾ ഗവർണർ ആയിരുന്നു ജഗ്ദീപ് ധൻകർ.

Tags

Share this story

From Around the Web