കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ ക്രെഡിറ്റ് ആര്‍ക്ക് ?
സി.ബി.സി.ഐ ഏല്‍പ്പിച്ച ദൗത്യം ഞങ്ങള്‍ പൂര്‍ത്തിയാക്കിയെന്നു ബി.ജെ.പി
Aug 2, 2025, 16:16 IST

കോട്ടയം: മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയതോടെ ക്രെഡിറ്റിനായി പോര്. സി.ബി.സി.ഐ ഏല്‍പ്പിച്ച ദൗത്യം ഞങ്ങള്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം.. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചുരുക്കം ചില നേതാക്കളുമൊഴികെ കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ചാനല്‍ ചര്‍ച്ചകളില്‍ മുതല്‍ പ്രതികരിച്ചത്.. ഷോണ്‍ ജോര്‍ജാകട്ടേ കന്യാസ്ത്രീകള്‍ നിരപരാധികള്‍ എന്നു പറയാതെ തെറ്റു ചെയ്തില്ലെങ്കില്‍ മാത്രം ജാമ്യം കിട്ടുമെന്നു പ്രതികരിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിഷയത്തിൽ പൂര്‍ണമായും മൗനം പാലിച്ചു. ജോര്‍ജ് കുര്യന്‍ ഇരുകൂട്ടരെയും പിണക്കാതെ പ്രതികരിക്കാന്‍ ശ്രമിച്ചു. ഛത്തീസ്ഗഢിലിലെ ബി.ജെ.പി നേതൃത്വവും മുഖ്യമന്ത്രിയും മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഒന്‍പതു ദിവസമായി ജയിലില്‍ കഴിയുകയാണ് കന്യാസ്ത്രീകള്‍. അസ്റ്റു ചെയ്തു പിറ്റേ ദിവസം തന്നെ ജാമ്യം ലഭിക്കാമായിരുന്നു എങ്കിലും ബി.ജെ.പി ഛത്തീസ്ഗഢ് നേതൃത്വവും സർക്കാരും ജാമ്യത്തിന് എതിരെ ശക്തമായ നിലപാട് എടുത്തു. ഗുരുതര വകുപ്പുകളാണു കന്യാസ്ത്രീകള്‍ക്കെതിരെ പോലീസ് ചുമത്തിയത്. മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണു എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഒരാള്‍ക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ല എന്നതു പിന്നീട് വളച്ചൊടിച്ചാണ് ഇത്രയും ഗുരുതര വകുപ്പുള്‍ ചുമത്തിയത്. കുട്ടികളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യം പോലും ഉണ്ടായി. ബി.ജെ.പി കേരളാ അധ്യക്ഷന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ വിഷയത്തില്‍ തെറ്റദ്ധാരണ ഉണ്ടായി എന്നും കന്യാസ്ത്രീകള്‍ നിരപരാധികളാണെന്നും പറഞ്ഞിരുന്നു. നിരവധി ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്നു മാത്രമാണു ജാമ്യം ലഭിച്ചത്. എന്നാല്‍, ജാമ്യം കിട്ടിയാലും എഫ്.ഐ.ആര്‍ റദ്ദാക്കുന്നതു വരെ പോരാട്ടം തുടരുമെന്നു പ്രതിപക്ഷ എം.പിമാരും കന്യാസ്ത്രീകളുടെ ബന്ധുക്കളും പ്രതികരിച്ചത്. ക്യാസ്ത്രീകള്‍ കുറ്റക്കാരല്ലെന്നു പറയാന്‍ ധൈര്യം കാണിക്കാന്‍ പോലും തയാറാകാത്തവര്‍ പോലും ജാമ്യം ലഭിച്ചത് ബി.ജെ.പി ഇടപെടല്‍ കൊണ്ടാണെന്നു പ്രതികരിക്കുന്നത്. എങ്കില്‍ ഇല്ലാത്ത കേസ് എടുത്തു ഒന്‍പതു ദിവസം ക്യാസ്ത്രീകളെ ജയിലില്‍ ഇട്ടതെന്തിനാണെന്നും ക്രൈസ്തവ സംഘടാന നേതാക്കള്‍ ചോദിക്കുന്നു. മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കന്യാസ്ത്രീകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസില്‍ മതപരിവര്‍ത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിനു പൂര്‍ണമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകന്‍ അമൃതോ ദാസ് അറിയിച്ചത്. എഫ്. ഐആർ റദ്ദാക്കാനുള്ള നിയമ പോരാട്ടം തുടരും.