ആത്മീയമേഖലയില്‍ മൂടുപടം ധരിക്കുന്നവര്‍ ആരൊക്കെയാണ് ?
'ഫരിസേയരില്‍ നീക്കൊദേമോസ് എന്ന് പേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു, അവന്‍ രാത്രി യേശുവിന്റെ അടുത്തു വന്നു പറഞ്ഞു, റബ്ബി അങ്ങ് ദൈവത്തില്‍ നിന്നു വന്ന ഗുരുവാണെന്ന് ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.' (യോഹ 3:1)
'പുരുഷന്മാര്‍ക്ക് പൊതുവേ ജാള്യത ഉളവാക്കുന്ന വിധത്തില്‍, ആത്മീയതയും മതവുമെല്ലാം സ്‌ത്രൈണമായ ഒരു കാര്യമാണെന്ന് പാരമ്പര്യമായ ഒരു കാഴ്ച്ചപാടുണ്ട്. ചില പുരുഷന്മാര്‍ നീക്കൊദേമോസിനെ പോലെയാണ്.
തന്റെ പ്രതിച്ഛായ മറ്റുള്ളവരുടെ മുന്നില്‍ നഷ്ട്ടപ്പെടാതിരിക്കാന്‍, രഹസ്യത്തില്‍ യേശുവിനെ അംഗീകരിച്ചിരുന്ന യഹൂദപ്രമണിയായിരുന്നു അദ്ദേഹം.
രാത്രിയില്‍ മറ്റാരും തന്നെ കാണില്ല എന്ന ചിന്തയോടെയാണ് അയാള്‍ യേശുവിന്റെയടുത്ത് ചെന്നത് എന്ന് തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
നമ്മള്‍ പുരുഷന്മാര്‍ ഇങ്ങനെയാണ്, ആത്മീയതയിലേയ്ക്ക് വരുമ്പോള്‍ നിക്കൊദെമൊസ്സിനെ അനുകരിക്കുവാന്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ മുന്നില്‍ അവിശ്വാസിയും രഹസ്യത്തില്‍ വിശ്വാസിയായിരിക്കാനും ഒരു മൂടുപടം ധരിക്കുന്നു.
യേശുവിന്റെ അടുക്കല്‍ വന്നപ്പോള്‍ ക്രിസ്തു തരുന്നതെല്ലാം സ്വീകരിക്കുവാന്‍ സുവിശേഷത്തില്‍ കാണുന്ന ധനികനായ യുവാവ് തയ്യാറായിരുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ താന്‍ ചെയ്യേണ്ട പ്രവര്‍ത്തിയുടെ ആവശ്യകതയെ പറ്റി പറഞ്ഞപ്പോള്‍ അയാള്‍ പിന്‍വലിയുകയും ചെയ്തു.'
ധഇമൃറശിമഹ ഗമൃീഹ ണീഷ്യേഹമ (വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍), കാര്‍ക്കൊവ് 14.04.1962പ