ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിൽ ഡോണൾഡ് ട്രംപിന് പങ്കുണ്ടെന്ന് ആവർത്തിച്ച് വൈറ്റ് ഹൗസ്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതായും റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചയിൽ പ്രസിഡന്റ് ട്രംപ് സജീവമായി പങ്കെടുത്തതായും ആവർത്തിച്ച് അമേരിക്ക.
ഗാസയിൽ സമാധാന കരാർ ചർച്ച ചെയ്യാൻ പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി ബന്ദികളെ മോചിപ്പിച്ചതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ താൻ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് പ്രസിഡൻ്റ് ട്രംപ് അവകാശപ്പെട്ടു.
രണ്ട് ആണവ ശക്തികൾ തമ്മിലുള്ള ശത്രുത അവസാനിപ്പിച്ചത് തൻ്റെ വ്യാപാര കരാർ ഭീഷണിയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ , വെടിനിർത്തലിൽ മൂന്നാം കക്ഷിയുടെ പങ്കില്ലെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. പാകിസ്ഥാന്റെ അഭ്യർത്ഥനയെ തുടർന്നാണ് വെടിനിർത്തൽ അവസാനിച്ചത്,
ഇരു നേതാക്കളും തമ്മിലുള്ള ടെലിഫോണിക് സംഭാഷണത്തിനിടെ പ്രധാനമന്ത്രി മോദി ഇക്കാര്യം ഡോണൾഡ് ട്രംപിനെ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ