'ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണു, ചുരുണ്ടുകൂടി കിടന്നു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍': അദ്ഭുതകരമായി രക്ഷപ്പെട്ട് യുവതി

 
train


ഉത്തര്‍പ്രദേശ്: ട്രെയിനിനടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപെട്ട് യുവതി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ കയറുന്നതിനിടെ തെറ്റി ട്രാക്കിലേക്ക് യുവതി വീഴുകയായിരുന്നു. 48 കാരി രാംഷിലയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. യുവതിയും ഭര്‍ത്താവും കൂടെയുണ്ടായിരുന്നു.

ട്രെയിനിലേക്ക് ഓടി കയറുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ അര്‍ധരാത്രിയാണ് സംഭവം. ഇന്നലെ രാത്രി 12.30യോടെയാണ് സംഭവം ഉണ്ടായത്. ട്രാക്കില്‍ വീണ രാംഷില ട്രാക്കിലേക്ക് ചുരുണ്ടുകൂടി കിടന്നു. രാംഷില മുകളിലൂടെ ട്രെയിനിന്റെ 21 ബോഗികളാണ് കടന്നുപോയത്.

സംഭവത്തിന് ശേഷം യുവതിയെ തിരികെ ട്രാക്കിലേക്ക് വിലയിച്ചുകയറ്റി റെയില്‍വേ അധികൃതര്‍. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സകള്‍ തേടി അവര്‍ ആശുപത്രി വിട്ടു. രാംഷിലയുടെ ചെവിയില്‍ ചെറിയ മുറിവുണ്ട്. അല്ലാതെ മറ്റ് മുറിവുകളില്ല.

Tags

Share this story

From Around the Web