ന്യൂഇയര്‍ ആദ്യവും അവസാനവും ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാം?

 
new year

നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലിലോണിയക്കാരാണ് പുതുവര്‍ഷാഘോഷത്തിന് തുടക്കം കുറിച്ചതെന്നാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് രണ്ടാം പകുതിയോടെ എത്തുന്ന പൗര്‍ണമി ദിനമാണ് ഇവര്‍ പുതുവത്സരാഘോഷത്തിനായി തെരഞ്ഞെടുത്തത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനമായിരുന്നു ഇത്.

മെസപ്പട്ടോമിയയിലും ഇതേ ദിവസം തന്നെ പുതുവത്സരാഘോഷത്തിനായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇന്ന് മിക്കയിടങ്ങളിലും ഗ്രിഗോറിയന്‍ കലണ്ടറിന്റെ അവസാന മാസത്തിലെ അവസാന ദിനമായ ഡിസംബര്‍ 31ന് രാത്രിയിലാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പുതുവത്സര ദിനമായ ജനുവരി ഒന്നാം തീയതിയിലേക്കും ആഘോഷങ്ങള്‍ നീളുന്നു.


ലോകത്ത് പുതുവര്‍ഷം ആദ്യം ആഘോഷിക്കുന്നത് പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബതി എന്നിവിടങ്ങളിലാണ്. 2025ലെ ന്യൂഇയര്‍ ആദ്യം പിറന്നത് കിരിബതിയിലാണ്. ഇത്തവണയും ആദ്യം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന രാജ്യവും ഇത് തന്നെയാണ്. 

കിരിബതിക്ക് പിന്നാലെ അയല്‍രാജ്യമായ ടോംഗയും സമോവയും പുതുവത്സരാഘോഷത്തിലേക്ക് കടക്കും. ഇന്ത്യന്‍ സമയത്തേക്കാള്‍ 8.5 മണിക്കൂര്‍ മുന്നിലാണ് ഇവിടുത്തെ സമയം.

ഉദാഹരണത്തിന് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഏകദേശം 3.30 ആകുമ്പോഴേക്കും കിരിബതിയില്‍ അര്‍ധരാത്രി ആയിട്ടുണ്ടാകും. 


പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സമോവ, പുതുവത്സരത്തെ സ്വാഗതം ചെയ്യുന്ന അടുത്ത രാജ്യങ്ങളില്‍ ഒന്നാണ്, കിരിബതിയുമായി സമാനമായ സമയ മേഖല പങ്കിടുന്നു, തൊട്ടുപിന്നില്‍ ടോംഗയും. 

അതേസമയം, പുതുവര്‍ഷം ആഘോഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 41-ാം സ്ഥാനത്താണ്. നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ ഏകദേശം ഇതേ സമയത്താണ് ആഘോഷിക്കുന്നത്.

അമേരിക്കയ്ക്ക് അടുത്തുള്ള ജനവാസ ദ്വീപുകളായ ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകള്‍ എന്നിവയാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന അവസാന സ്ഥലങ്ങള്‍. ജനുവരി ഒന്നിന് ജിഎംടി ഉച്ചയ്ക്ക് 12 മണിക്ക് അല്ലെങ്കില്‍ ഐ എസ് ടി 5:30 നാണ് ഈ രാജ്യം പുതുവര്‍ഷം ആഘോഷിക്കുന്നത്.

Tags

Share this story

From Around the Web