കാശിക്ക് പോയ ശിവസൂര്യ എവിടെ?; കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പ്രാഥമിക പരിശോധന നടത്തി
കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ അച്ഛന്‍ ജിഗീഷിന്റെ മൊഴിയെടുത്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്.
സംഭവത്തില്‍ വാരണാസിയില്‍ നടത്തിയ പരിശോധനയ്ക്കു ശേഷം പൊലീസ് അന്വേഷണസംഘം മടങ്ങിയിരുന്നു. വാരണാസിയില്‍ കുട്ടി എത്തിയതിനെക്കുറിച്ച് യാതൊരുവിധ സൂചനകളും ലഭിക്കാത്തതിനെ തുടര്‍ന്നാണ് രണ്ടുപേരടങ്ങുന്ന അന്വേഷണസംഘം അവിടെ നിന്നും മടങ്ങിയത്.
ആഗസ്റ്റ് എട്ടിനാണ് മൊബൈല്‍ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തില്‍ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തില്‍ അലിയുമെന്നും കത്തെഴുതി വെച്ച് ശിവസൂര്യ നാടുവിട്ടത്.
കാണാതായി മാസങ്ങള്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പെരിങ്ങത്തൂര്‍, പാനൂര്‍, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് മുന്‍പ് അന്വേഷണം നടത്തിയിരുന്നു.