ഭക്ഷണം കഴിക്കുമ്പോള്‍ അതിലെ ഏറ്റവും രുചികരമായ ഭാഗം കഴിക്കാതെ മാറ്റിവെച്ച്, അവസാനം മാത്രം കഴിച്ച് ആസ്വദിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?
ഭക്ഷണം കഴിക്കുമ്പോള്‍ അതിലെ ഏറ്റവും രുചികരമായ ഭാഗം കഴിക്കാതെ മാറ്റിവെച്ച്, അവസാനം മാത്രം കഴിച്ച് ആസ്വദിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? നമ്മളില്‍ പലരിലും കാണുന്ന തികച്ചും നിസ്സാരമെന്ന് തോന്നുന്ന ഈ ശീലത്തിന് പിന്നില്‍ വ്യക്തമായ ചില മനഃശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഭക്ഷണത്തിലെ പ്രിയപ്പെട്ട വിഭവം അല്ലെങ്കില്‍ അതിന്റെ ഏറ്റവും നല്ല ഭാഗം അവസാനം കഴിക്കാന്‍ മാറ്റിവയ്ക്കുന്നവര്‍ 'ഡിലേയ്ഡ് ഗ്രാറ്റിഫിക്കേഷന്‍' അഥവാ ആഗ്രഹങ്ങളെയും താല്‍പര്യങ്ങളെയും അല്പനേരം നിയന്ത്രിച്ച് നിര്‍ത്തി, പിന്നീട് കൂടുതല്‍ സന്തോഷം ആസ്വദിക്കാന്‍ താല്‍പര്യപ്പെടുന്ന സ്വഭാവക്കാരാണ്. പെട്ടെന്ന് കിട്ടുന്ന താല്‍കാലിക സന്തോഷങ്ങളേക്കാള്‍, ക്ഷമയോടെ കാത്തിരുന്ന് വലിയൊരു സന്തോഷം നേടിയെടുക്കുന്നതിലാണ് ഇക്കൂട്ടര്‍ക്ക് കൂടുതല്‍ തൃപ്തി ലഭിക്കുന്നത്.
ഇത്തരക്കാരുടെ മറ്റൊരു പ്രധാന സവിശേഷത ഇവര്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നവരായിരിക്കും എന്നതാണ്. ഭക്ഷണം കഴിക്കുന്നതിന്റെ ഓരോ ഘട്ടവും പോലും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും ഏറ്റവും മികച്ച രുചി അവസാനത്തേക്ക് വെയ്ക്കാനുമുള്ള ക്ഷമയും നിയന്ത്രണവും ഇവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്.