ടെന്‍ഷന്‍ വരുമ്പോള്‍ വി. ത്രേസ്യയുടെ ഈ പ്രാര്‍ത്ഥന ചൊല്ലുക

 
depression male


ജീവിതത്തില്‍ പലപ്പോഴും ടെന്‍ഷനും സമ്മര്‍ദത്തിനും അടിപ്പെടുന്നവരാണ് നമ്മില്‍ പലരും. ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍ മതി ടെന്‍ഷനടിക്കാന്‍. മറ്റു ചിലര്‍ വലിയ പ്രതിസന്ധികളുടെ മുന്നില്‍ പതറി പോകുന്നു.

എന്നാല്‍ ദൈവം നല്‍കുന്ന സമാധാനം ആഴത്തിലുള്ളതാണ്. പുറമേ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും ഉള്ളിന്റെയുള്ളിലെ ഈ സമാധാനം നഷ്ടപ്പെടുന്നില്ല. 


അമ്മത്രേസ്യ എന്നറിയപ്പെടുന്ന ആവിലായിലെ വി. ത്രേസ്യ ജീവിതത്തില്‍ പല കടുത്ത പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടുന്നു പോയ ഒരു വ്യക്തിയാണ്. ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ടെന്‍ഷനെ എപ്രകാരം നേരിടാം എന്നതിനെ കുറിച്ച് അവര്‍ ഒരു പ്രാര്‍ത്ഥന രചിച്ചിട്ടുണ്ട്. ഇതാണത്.

യാതൊന്നും നിങ്ങളെ അസ്വസ്ഥപ്പെടുത്താതിരിക്കട്ടെ.
യാതൊന്നും നിങ്ങളെ ഭയപ്പെടുത്താതിരിക്കട്ടെ.
എല്ലാം കടന്നു പോകും.
എന്നാല്‍ ദൈവം മാറ്റമില്ലാത്തവനാണ്.
ക്ഷമ എല്ലാ കാര്യങ്ങളും നേടിയെടുക്കുന്നു
ദൈവം സ്വന്തമായുള്ളവന് യാതൊരു കുറവുമില്ല.
അവന് ദൈവം മാത്രം മതിയാകും

Tags

Share this story

From Around the Web