തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല. തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ മാത്രം ചോദ്യം ചെയ്യുന്നതെന്തിന്: രാജീവ് ചന്ദ്രശേഖര്‍

 
Rajiv chandra shekar


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്.ഐ.ടി നടപടിയില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതാക്കള്‍. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ സംശയമുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം ബോര്‍ഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമാണിത്. 


തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും, തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ മാത്രം ചോദ്യം ചെയ്യുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, സോണിയ ഗാന്ധി എന്നിവര്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോട്ടോ രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിക്കാട്ടി. സിപിഐഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെട്ട കുറവാ സംഘം ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

എസ്.ഐ.ടി നീക്കം സംശയകരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനും പറഞ്ഞു. കടകംപള്ളിക്കും പ്രശാന്തിനും എതിരെ എല്ലാ തെളിവുകളും ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം ഭണ്ഡാരം സൂക്ഷിക്കാന്‍ തന്ത്രിക്ക് അധികാരമില്ലെന്നും, തന്ത്രിക്ക് സാമ്പത്തിക സഹായം ലഭിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാതെ തന്ത്രിയെ അറസ്റ്റ് ചെയ്തുവെന്നും, സോണിയ ഗാന്ധിക്ക് മന്ത്രച്ചരട് കെട്ടിയ വിഷയത്തില്‍ സതീശന്‍ ഒന്നും പറഞ്ഞില്ലെന്നും കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. സോണിയ ഗാന്ധിയുടെ മൊഴി എന്തുകൊണ്ട് എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Tags

Share this story

From Around the Web