ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി ന്യൂകാസിലില്‍ നടത്തിയ കരോള്‍ ഗാന സന്ധ്യ ശ്രദ്ധേയമായപ്പോള്‍

 
carole


ന്യൂകാസില്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് റോസറി സീറോ മലബാര്‍ മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കരോള്‍ ഗാന സന്ധ്യ ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി. 


മിഷനിലെ 14 കുടുംബ കൂട്ടായ്മകളിലെയും കുടുംബാംഗങ്ങള്‍ പങ്കെടുത്ത കരോള്‍ ഗാന സന്ധ്യ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി.

 മിഷന്‍ ഡയറക്ടര്‍ ഫാ. ജോജോ പ്ലാപ്പള്ളില്‍ സിഎംഐ കരോള്‍ ഗാന സന്ധ്യ ഉദ്ഘാടനം ചെയ്തു.

മിഷനിലെ മുഴുവന്‍ കൂട്ടായ്മകളും പൂര്‍ണ്ണമായും പങ്കെടുത്ത പരിപാടിയില്‍ ഓരോ കൂട്ടായ്മയും ക്രിസ്മസിന്റെ വ്യത്യസ്തമായ വേഷവിധാനങ്ങളും തിരഞ്ഞെടുത്ത ഗാനങ്ങളും വ്യത്യസ്തത പുലര്‍ത്തി.

 കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ വീടുകള്‍ തോറുമുള്ള കരോള്‍ സര്‍വീസും നടക്കുന്നുണ്ട്.

 കൈക്കാരന്മാരായ ഷിന്റോ ജെയിംസ്, റെജി പൂമറ്റം എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ദീപ്തി ജെയിംസ് കരോള്‍ ഗാന സന്ധ്യയുടെ പരിപാടികള്‍ ഏകോപിപ്പിച്ചു.

Tags

Share this story

From Around the Web