ആലപ്പുഴ പി ഡബ്ലു ഡി റസ്റ്റ് ഹൗസില്‍ മന്ത്രി പി.കെ ബഷീര്‍ എത്തിയപ്പോള്‍ ആളില്ല; അഞ്ച് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: ആലപ്പുഴ പിഡബ്യുഡി റെസ്റ്റ് ഹൗസില്‍ മന്ത്രി എത്തിയപ്പോള്‍ ജീവനക്കാരെ കാണത്തിനെ തുടര്‍ന്ന് അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. മാനേജര്‍ വി.വി വിപിനന്‍, എസ്എല്‍ആര്‍ വര്‍ക്കര്‍ കെ.കമര്‍, കുക്ക് എം.ആര്‍ രാമാനുജന്‍, ശ്രീകല നന്ദനന്‍, ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. മന്ത്രിയെത്തിയ സമയം ഉച്ചഭക്ഷണം കഴിക്കാന്‍ പോയന്നാണ് ജീവനക്കാരുടെ വിശദീകരണം.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് മന്ത്രി പി.കെ ബഷീര്‍ ആലപ്പുഴ ബീച്ചിന് സമീപമുള്ള റെസ്റ്റ് ഹൗസില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയത്. ഹാജര്‍ പട്ടികയില്‍ കെ. കമര്‍, കെ.ആര്‍ രാമാനുജന്‍ എന്നിവര്‍ മാത്രമേ ഒപ്പിട്ടിരുന്നുള്ളൂ എന്നും, ബാക്കിയുള്ളവര്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഡ്യൂട്ടിക്ക് ഹാജരാകാതെ ഇവര്‍ മുങ്ങുകയായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.