ക്രിസ്മസെത്തിയപ്പോള്‍ തേങ്ങായ്ക്കും തക്കാളിയ്ക്കും എന്നാവിലയാ???....
കൊച്ചി: ക്രിസ്മസ് വിപണിയില്‍ നാളികേരത്തിനു പുറമേ തക്കാളി വിലയും വര്‍ധിക്കുന്നു. തേങ്ങയുടെ മൊത്തവില കിലോയ്ക്ക് 72 രൂപയിലെത്തി നില്‍ക്കുമ്പോള്‍, സാധാരണക്കാരെ ഏറെ വലയ്ക്കുന്നത് തക്കാളി വിലയിലെ പെട്ടെന്നുണ്ടായ വര്‍ധനയാണ്. ഡിസംബര്‍ മാസത്തിന്റെ പകുതിയോടെ കേരളത്തിലെ വിവിധ വിപണികളില്‍ തക്കാളി വിലയില്‍ 50% വരെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശബരിമല സീസണും ഉത്സവ സീസണും തുണയായതോടെ ഡിസംബര്‍ ആദ്യവാരം 6065 രൂപയായിരുന്ന തേങ്ങയുടെ മൊത്തവില ക്രിസ്മസ് - പുതുവത്സര ഡിമാന്‍ഡ് വര്‍ധിച്ചതോടെയാണ് 72 രൂപയിലേക്ക് ഉയര്‍ന്നത്. തക്കാളി വില രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയിലധികം ഉയര്‍ന്നു.
നവംബര്‍ അവസാനവാരം കിലോയ്ക്ക് 35-40 രൂപ നിരക്കിലായിരുന്ന തക്കാളിയുടെ വില ഡിസംബര്‍ രണ്ടാം വാരത്തോടെ പലയിടങ്ങളിലും 80 രൂപ കടന്നു. തേങ്ങയുടെ വില ഡിസംബര്‍ ആദ്യവാരം 60 രൂപയായിരുന്നു. രണ്ടാം വാരത്തില്‍ വില 57 ആയി കുറഞ്ഞു. ഇതാണ് പൊടുന്നനെ ഉയര്‍ന്ന് മൊത്തവില 72 രൂപയായത്.
തക്കാളി വിലയില്‍ 35 രൂപ വരെ വര്‍ധിച്ചു. തമിഴ്‌നാട്. കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉണ്ടായ കനത്ത മഴ തക്കാളി കൃഷിയെ സാരമായി ബാധിച്ചു. ഇത് കേരളത്തിലേക്കുള്ള വരവ് പകുതിയായി കുറയാന്‍ കാരണമായി.
ക്രിസ്മസ് പ്രമാണിച്ച് വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും വീടുകളിലും ബേക്കറി മേഖലയിലും ആവശ്യക്കാര്‍ വര്‍ധിച്ചതാണ് തേങ്ങയുടെ വിലയില്‍ വര്‍ധന സൃഷ്ടിച്ചത്. തമിഴ്‌നാട്, കര്‍ണാടക വിപണികളിലും തേങ്ങയുടെയും കൊപ്രയുടെയും വില ഉയര്‍ന്നത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു.