വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

 
whtaspp and meta

ഡൽഹി: വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചറിൽ മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു. യൂസർനെയും ഫീച്ചറിനെ കുറിച്ച് വിശദീകരിക്കാൻ മെറ്റ കൂടുതൽ സമയം തേടിയിരുന്നു. 

യൂസർ നെയിം ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിൽ വാട്ട്സ് ആപ്പിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ് നൽകിയിരുന്നു. ആൾമാറാട്ടവും വഞ്ചനയും സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

ഫോൺനമ്പർ കൈമാറുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാതെ തന്നെ യൂസർ ഐഡി ഉപയോഗിച്ചുകൊണ്ട് ചാറ്റ് ചെയ്യാനാകുന്ന ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്. 

ഇത് സ്വകാര്യത സംരക്ഷിക്കാനാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നതെങ്കിലും ഇത് തട്ടിപ്പുകാർക്ക് വളംവച്ചുകൊടുക്കുന്ന ഫീച്ചറുമായേക്കാമെന്നാണ് ആശങ്ക ഉയരുന്നത്. 

ടെലിഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ സ്‌കാമുകൾ പെരുകുന്നുവെന്നും ഫോൺ നമ്പർ ഉൾപ്പെടെയുള്ള നമ്മുടെ ഐഡന്റിറ്റി തെളിയിക്കുന്ന യാതൊന്നുമില്ലാതെ ചാറ്റ് ചെയ്യാൻ അവസരമൊരുക്കിയാൽ ഗുരുതര പ്രത്യാഘാതമുണ്ടായേക്കുമെന്നുമാണ് ഉയരുന്ന ആശങ്കകൾ.

എന്നാൽ സർക്കാർ സ്ഥാപനങ്ങൾ സെലിബ്രിറ്റികൾ എന്നിവരുടെ പേരുകൾ സംരക്ഷിച്ചിട്ടുണ്ടെന്ന് മെറ്റ വിശദീകരണവുമായി രം​ഗത്തെത്തിയിരുന്നു. ‌

നിയമപരമായി ഉടമകൾക്ക് അവകാശപ്പെടാൻ കഴിയുന്ന തരത്തിൽ പേരുകൾ മാറ്റിവെച്ചിട്ടുണ്ടെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. 

ഫോൺ നമ്പറിന്റെ സ്വകാര്യത സൂക്ഷിക്കുന്നതിനാണ് ഫീച്ചർ അവതരിപ്പിച്ചത്. ഫീച്ചർ ഘട്ടം ഘട്ടമായാകും പുറത്തിറക്കുക എന്നും ബന്ധപ്പെടുന്ന ആളെ കുറിച്ചുള്ള വിവരങ്ങൾ യൂസറിന് കാണാൻ കഴിയും എന്നും മെറ്റ വിശദമാക്കിയിരുന്നു.

Tags

Share this story

From Around the Web