ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ് നിറവേറ്റിത്തരും- സന്ധ്യപ്രാത്ഥന

ഉറങ്ങും മുൻപ്.........
ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ് നിറവേറ്റിത്തരും.
മത്തായി 18 : 19
ഞങ്ങളുടെ നല്ല ദൈവമേ... അങ്ങേക്കാൾ സമ്പന്നനും ബലവനുമായി ഈ ലോകത്ത് മറ്റാരുമില്ല. ആശ്രയിക്കാനും ആരാധിക്കാനും യോഗ്യനായ മറ്റൊരു ദൈവമില്ല. തലമുറകൾക്ക് മുൻപേ അവിടുന്ന് ഉണ്ടായിരുന്നു. സർവ്വചരാചരങ്ങളുടെയും മേൽ അവിടുന്ന് അധികാരം സ്ഥാപിച്ചിരിക്കുന്നു. അനേകം രാജാക്കന്മാരെയും ന്യായാധിപന്മാരെയും നേതാക്കന്മാരെയും വാഴിക്കുകയും വീഴിക്കുകയും ചെയ്തു. എന്നിട്ടും ഇന്നുമെന്നും അങ്ങയുടെ മഹത്വവും പ്രതാപവും അധികാരവും മനസിലാക്കാനും അംഗീകരിക്കാനും പലർക്കും കഴിയുന്നില്ല. എത്രയോ കാര്യങ്ങൾക്ക്, വ്യക്തികൾക്ക് ഞങ്ങളും ഞങ്ങളുടെ പിൻതലമുറകളും ജീവിക്കുന്നു. അങ്ങേ കാണുവാനും അങ്ങേ ശക്തിയിൽ ആശ്രയിക്കാനുമുള്ള കാഴ്ചയും വിവേകവും സകലർക്കും നൽകേണമേ. ലോകസമാധാനത്തിനായി നൽകപ്പെട്ട സുവിശേഷം എല്ലായിടത്തും എത്തിപെടുവാൻ അതുവഴി അങ്ങേ സത്യാപന്ഥാവിലേക്ക് നടന്നടുക്കുവാൻ അനുഗ്രഹം നൽകണമേ. ദൈവിക സാന്നിധ്യം വഴിയായി ഞങ്ങളുടെ സമൂഹം വിശ്വാസത്തിൽ ആഴപ്പെടുവാൻ കൃപ തരേണമേ... ആമേൻ