മരണത്തിന് മുന്‍പ് യേശു മാനവകുലത്തിന് നല്കിയ സമ്മാനമെന്ത്?
'യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍' (യോഹ 19:26).
രക്ഷാകര സന്ദേശം നിറഞ്ഞു നില്‍ക്കുന്ന ഈ പുത്രോചിതമായ ആ പ്രകടനം, ഏറെ മഹത്വം അര്‍ഹിക്കുന്ന ഒന്നാണ്.
മറിയത്തിന്റെ മകന്‍ എന്നുള്ള ആ സ്ഥാനത്തിനും അപ്പുറം തന്റെ എല്ലാ ശിഷ്യരെയും പ്രായഭേദമന്യേ തന്റെ സ്വന്തം മകനും മകളും ആയി സ്വീകരിക്കുവാനുള്ള ദൌത്യം യേശു മറിയത്തിനെ എല്പ്പിക്കുന്നു. ഇത് കേവലം കുടുംബപരമായ ഒരു പ്രകടനം അല്ല.
ലോകത്തിന്റെ രക്ഷകന്‍, മറിയത്തിനു ഒരു 'സ്ത്രീ' എന്ന നിലയില്‍ നല്‍കുന്നത് ഒരു പുതിയ മാതൃത്വത്തിന്റെ സ്ഥാനമാണ്.
അതായത് സഭയിലുള്ള എല്ലാ വിശ്വാസികളുടെയും അമ്മ എന്ന സ്ഥാനം. അതുകൊണ്ട്, സഭയുടെ മാതാവ് മറിയം എന്ന പവിത്രമായ സ്ഥാനം കുരിശില്‍ കിടന്നു കൊണ്ട് മകന്‍ ആ അമ്മയ്ക്ക് നല്‍കുന്നു.
യോഹന്നാനു നല്‍കിയ ഈ സ്‌നേഹോപഹാരത്തിലൂടെ, യേശുക്രിസ്തുവിന്റെ അനുയായികളോടും എല്ലാ മനുഷ്യ സമൂഹങ്ങളോടും കുരിശില്‍ കിടന്ന് തന്റെ മരണ സമയത്ത് യേശു നല്‍കിയ സമ്മാനമാണ് മറിയം.
അമ്മയും മകനും തമ്മിലുള്ള ആ രക്തബന്ധം മാത്രമായിരുന്നില്ല അതിനു അടിസ്ഥാനം. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ മര്‍മം ഈ പുത്രനും അമ്മയും ആയിരുന്നു എന്നത് തന്നെയാണ്.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 23.11.88)