നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് വേഗം ഉത്തരം ലഭിക്കുവാന്‍ എന്ത് ചെയ്യണം?
നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും' (ലൂക്കാ 11 : 41).
വിശുദ്ധ വേദപുസ്തകവും സുവിശേഷപ്രബോധനങ്ങള്‍ അനുസരിച്ചു 'ദാനം' എന്നു പറയുന്നത് മുഖവിലയ്ക്ക് എടുത്താല്‍, അത് ആന്തരികമായ ഒരു കൃപയാണെന്ന് മനസ്സിലാക്കാന്‍ സാധിയ്ക്കുന്നു.
ദാനത്തിനേ 'മറ്റുള്ളവരോടുള്ള സ്‌നേഹത്തിന്റെ തുറവി'യെന്ന് വിശേഷിപ്പിക്കാം. പ്രാര്‍ത്ഥനയ്ക്കും, ഉപവാസത്തിനും ഒപ്പം ദാനം ചെയ്യാനുള്ള മനോഭാവം കൂടി ചേരുമ്പോള്‍ മാനസാന്തരം സംഭവിക്കുന്നു.
വിശുദ്ധ അഗസ്തിനോസ് ഇത് വളരെ ഭംഗിയായി പറഞ്ഞുവച്ചിരിക്കുന്നു. 'നല്ലത് പ്രവര്‍ത്തിക്കുന്നവരുടെ പ്രാര്‍ത്ഥനയ്ക്ക് എത്രയും വേഗം ഉത്തരം ലഭിക്കുന്നു'. ഉപവാസം, ദാനം, പ്രാര്‍ത്ഥന എന്നിവ നമ്മുടെ പ്രതീക്ഷകളെ ത്വരിതപ്പെടുത്തുന്നു.
പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തിന് ഒരു തുറവിയും, ഉപവാസം ശരീരത്തിന്റെ ആസക്തികളെയും ആവശ്യങ്ങളെയും നിയന്തിക്കുവാനുള്ള കഴിവും തരുന്നു.
പലതും നാം വേണ്ടായെന്നു വയ്ക്കുന്നതിലൂടെ അനേകര്‍ക്ക് സഹായമേകാന്‍ നമ്മുക്ക് കഴിയണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം നമ്മില്‍ രൂപപ്പെടുമ്പോള്‍ അവനു പരിവര്‍ത്തനം സംഭവിക്കുന്നു.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 28.3.79)