ഈ പ്രപഞ്ചത്തോടും സൃഷ്ടിജാലങ്ങളോടുമുള്ള നമ്മുടെ സമീപനമെന്തായിരിക്കണം?

 
nature



'താന്‍ സൃഷ്ടിച്ചിരിക്കുന്നത് എല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു' (ഉല്‍പ്പത്തി 1:31).


ഉല്‍പ്പത്തി പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ആദി പാപം ഒരുവിധത്തിലും നന്മയെ നശിപ്പിച്ചിട്ടില്ല. 


സൃഷ്ടാവിന്റെ തത്വങ്ങളോട് മനുഷ്യന്‍ പങ്ക് ചേരുമ്പോഴാണ് മനുഷ്യന്റെ ബുദ്ധി അല്ലെങ്കില്‍ അറിവ് പൂര്‍ണ്ണമാകുക. ഇത് തിരിച്ചറിയുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന് ദൈവത്തൊടുള്ള ബഹുമാനം നിലനിര്‍ത്തുന്നതിന് കാരണമാകുന്നു.

പ്രപഞ്ചവും അതില്‍ അടങ്ങിയിരിക്കുന്ന സകല വസ്തുക്കളും തമ്മില്‍ ഒരു പൊരുത്തം ഉണ്ട്. ഈ ലോകത്തിന്റേതായ നമ്മുടെ കണ്ടുപിടിത്തങ്ങളുടെയെല്ലാം ഉറവിടം ദൈവമാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നഷ്ടപെടുമ്പോള്‍, അല്ലെങ്കില്‍ അതിനു കോട്ടം തട്ടുന്ന വിധത്തില്‍ മനുഷ്യന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് അവനു തന്നെയും, ഈ പ്രപഞ്ചത്തിനും ദോഷമായി ഭവിക്കുന്നു.

 അത് കൊണ്ട് ശാസ്ത്രഞ്ജന്മാര്‍ പ്രപഞ്ചത്തെ വെറും അടിമയെ പോലെയോ പരീക്ഷണവസ്തുവിനെ പോലെയോ കരുതരുത്. മറിച്ച് അസ്സീസിയിലെ വി. ഫ്രാന്‍സിസ്‌നെ പോലെ പ്രപഞ്ചത്തെ കാണുവാന്‍ കഴിയണം.

 അദ്ദേഹം സ്വന്തം സഹോദരി ആയിട്ട് ആണു പ്രകൃതിയേയും പ്രപഞ്ചത്തെ കാണുകയും സഹകരിക്കുകയും ചെയ്തത്. ഇത്തരത്തിലുള്ള മനോഭാവം പുരോഗതിയുടെ പുതുപാതകള്‍ തുറക്കുവാന്‍ ഇടയാക്കുമെന്ന് ഉറപ്പിച്ച് പറയാം.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 09.04.1979)

Tags

Share this story

From Around the Web