രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവും; വിവാദ പരാമർശത്തിൽ ആർ. ശ്രീലേഖയ്ക്കെതിരേ കേസെടുത്തു
Updated: Oct 16, 2026, 11:50 IST
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മുൻ ഡി.ജി.പിയും ബി.ജെ.പി. നേതാവുമായ ആർ. ശ്രീലേഖയ്ക്കെതിരെ പൊലിസ് കേസെടുത്തു. കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചെന്നാരോപിച്ചാണ് കേസെടുത്തത്.
രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരിൽ സംഘടിപ്പിച്ച ബി.ജെ.പി. പ്രതിഷേധ ജനസഭയിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം.
ശ്രീലേഖയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.