പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികളില്‍ നിന്നും മനുഷ്യനുള്ള വ്യത്യസ്തതയെന്താണ്?
'ജീവന്റെ ശാസം അവന്റെ നാസാരന്ദ്രങ്ങളിലേയ്ക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങിനെ മനുഷ്യന്‍ ജീവനുള്ളവനായി തീര്‍ന്നു' (ഉല്പത്തി .2:7)
ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിച്ച്, ഏറ്റം പുരാതനമായ ഉല്‍പ്പത്തിയുടെ പുസ്തകം എഴുതിയിരിക്കുന്നത് ബി.സി. ഒന്‍പതാം നൂറ്റാണ്ടില്‍ ആണ്. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനസത്യമാണ് ഈ പുസ്തകം. പ്രപഞ്ചത്തെ കുറിച്ചുള്ള എല്ലാവരുടെയും ആശയശാസ്ത്രങ്ങള്‍ക്കും, ധാരണകള്‍ക്കും അതീതമായ് മനുഷ്യകുലം ഈ പ്രപഞ്ചത്തിനും, പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും അവന്‍ ഇതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ്. യഥാര്‍ത്ഥത്തില്‍ ദൈവകൃപയാല്‍ സ്ഥാപിതമായ ഈ പ്രപഞ്ചം 'മനുഷ്യനു വേണ്ടിയുള്ളതാണ്. അവനു ഈ പ്രപഞ്ചവും അതിലുള്ള സകലതിനും മേല്‍ 'അധികാരമുണ്ട്'. എന്നിരുന്നാലും, വീവിധ രീതികളില്‍ പ്രകൃതിയുടെ വ്യവസ്ഥകള്‍ക്ക് അവന്‍ അധീനനാണ്.
ആത്മീയമായ അവന്റെ സാമര്‍ത്ഥ്യവും, കാര്യപ്രാപ്തിയുമൊക്കെ ഈ കാണുന്ന സാധാരണ പ്രപഞ്ചത്തില്‍ നിന്നും അവനെ വ്യത്യസ്തനാക്കുന്നു. ഇത് തന്നെയാണു അവന്റെ ഘടനയുടെ രഹസ്യവും. ഈ വസ്തുതയുടെ ഒക്കെ തലത്തില്‍ ചിന്തിക്കുകയാണെങ്കില്‍ ഉല്‍പ്പത്തി പുസ്തകം അസാധാരാണമാം വിധം കൃത്യം ആണ്. പ്രപഞ്ചത്തിലുള്ള മറ്റെല്ലാ സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്‍ ആയിരിക്കുന്നതിന് കാരണമെന്തെന്ന് 'ദൈവത്തിന്റെ ഛായയില്‍' എന്ന് ഉള്ള നിര്‍വചനം നമുക്ക് മനസ്സിലാക്കി തരുന്നു.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 06.12.1978)