ഗത്സെമനിയില്‍ യേശു ഉരുവിട്ട പ്രാര്‍ത്ഥനയുടെ മഹത്വമെന്ത്?

 
prayer



അവര്‍ ഗത്സെമനി എന്നു വിളിക്കപെടുന്ന സ്ഥലത്ത് എത്തി. അവന്‍ ശിഷ്യന്മാരോട് പറഞ്ഞു, ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍' (മര്‍ക്കോസ് 14:32).


ഗത്സെമന്‍ തോട്ടത്തില്‍ 'അബ്ബാ' എന്നുള്ള യേശുവിന്റെ വിളിയില്‍ എപ്പോഴും ഓരു വിജയധ്വനി ഉണ്ട്. കാരണം, ദൈവത്തൊടു സംസാരിക്കുമ്പോഴും, ദൈവത്തെ പറ്റി ജനങ്ങളോട് പറയുമ്പോഴും പ്രത്യേകിച്ചു പ്രാര്‍ഥനയില്‍ ആ നാമമാണ് യേശു ഉപയോഗിക്കുന്നത്. 


പെസഹാ രഹസ്യത്തിന്റെ നൊമ്പരവും അര്‍ത്ഥവും ദിവ്യകാരുണ്യത്തിലേയ്ക്ക് നമ്മെ അടുപ്പിക്കുന്നു. യേശു ഗത്സെമനിയിലെയ്ക്ക് വന്നത് തന്നെ പുത്രന്‍ എന്ന തലത്തെ കുറിച്ചു തന്നെ പറ്റി കൂടുതല്‍ വെളിപ്പെടുത്തുവാനായിട്ടായിരിന്നു.

അത് പ്രകടിപിക്കുന്നത് ഈ വളരെ 'അബ്ബാ' എന്ന വിളിയിലൂടെയാണ്. പിതാവിന്റെ ആദ്യജാതനും ഒപ്പം സമ്പൂര്‍ണ മനുഷ്യനുമായ യേശു മഹത്വവത്കരിക്കപ്പെടുന്നതും ഈ വാക്കിലൂടെയാണ്. 


യഥാര്‍ഥത്തില്‍, യേശു പലപ്പോഴും തന്നെ 'മനുഷ്യപുത്രന്‍' എന്ന് യേശു വിശേഷിപ്പിക്കാറുണ്ടായിരുന്നു. ഏശയ്യായുടെ പ്രവചനത്തില്‍ പറയുന്ന 'ദാസന്റെ രൂപം ' സ്വീകരിച്ചവനാണ് ഗത്സെമനിയില്‍ നമുക്ക് വെളിപ്പെടുന്നത്.

ഗത് സെമനിയില്‍ യേശു ഉരുവിട്ട പ്രാര്‍ത്ഥന മറ്റെല്ലാ പ്രാര്‍ത്ഥനയെക്കാളും മുന്നിട്ടു നില്‍ക്കുന്നു. തന്റെ ഈ ഭൂമിയിലേയ്ക്കുള്ള പുത്രനായുള്ള ആഗമനവും ജീവിതവും വഴി 'എല്ലാം പൂര്‍ത്തിയായിരിക്കുന്നു' എന്ന് കുരിശില്‍ കിടന്നു പറഞ്ഞു കൊണ്ട് പിതാവായ ദൈവത്തിന്റെ ഹിതം നിറവേറ്റുവാന്‍ അവിടുത്തേക്ക് കഴിഞ്ഞു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 13.04.87)

Tags

Share this story

From Around the Web