ക്രൈസ്തവരുടെ ഗൗരവമായ ചുമതല എങ്ങനെയാണ്, ജീവിതത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ക്രമീകരിക്കണം


 

 
prayer
അതുവഴി അവന്റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ" (എഫേസോസ് 1:18).


ഓരോ കാലഘട്ടത്തിലും ക്രിസ്ത്യാനികളുടെയിടയില്‍ സ്ഥിരം പരീക്ഷകളാണ്. സ്വയം സത്യത്തിന്റെ മാതൃകയായിത്തീരാന്‍ ശ്രമിക്കുമ്പോള്‍ അത് കൂടുതലായി സംഭവിക്കുന്നു. നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം, 'സത്യത്തില്‍' ജീവിക്കുന്നവരുടെ അടയാളം താഴ്മയോടെ സ്‌നേഹിക്കുവാനുള്ള കഴിവാണ്. ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് സത്യം സ്‌നേഹത്തിലൂടെ വെളിവാകുന്നു എന്നാണ്. നാം പ്രഘോഷിക്കുന്ന സത്യം വിഭാഗീയതയെ അല്ല, ഐക്യത്തെ പ്രോത്സാഹിപ്പിക്കാനാണ് ദൈവം നമ്മോട് ആഹ്വാനം ചെയ്യുന്നത്; വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും പകരം അനുരജ്ഞനമാണ് നാം പ്രഘോഷിക്കേണ്ടത്! എല്ലാറ്റിനുമപരി നമ്മുടെ ഗൗരവമായ ചുമതല, യേശുക്രിസ്തു എന്ന്‍ സത്യത്തെ വിളംബരം ചെയ്യുക എന്നതാണ്.

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91
 

Tags

Share this story

From Around the Web