യേശു നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന പശ്ചാത്താപമെന്ത്?
അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍' (ലൂക്കാ 23:28).
ഈ വചനം നമ്മോടു സംസാരിക്കുന്നത്, പശ്ചാത്താപത്തിനുള്ള ആഹ്വാനമാണ്. പാപത്തിന്റെ ചുവടു പിടിച്ച് നാം ചെയ്ത തിന്മയുടെ പ്രതലം തുടച്ചു കളയുവാന്‍ നമ്മുക്കാവില്ല; അതിന്റെ വേരുകളിലേയ്ക്ക് ഇറങ്ങി ചെല്ലേണ്ടിയിരിക്കുന്നു.
മനസാക്ഷിയുടെ ഉള്ളറകളിലേക്ക് നാം ഇറങ്ങി ചെന്ന് ആന്തരികമായ പശ്ചാത്താപം നടത്തേണ്ടിയിരിക്കുന്നു.
മനുഷ്യനെ എന്നും അറിയാവുന്ന എപ്പോഴും അറിഞ്ഞിരിക്കുന്ന യേശു നമ്മുടെ ചെയ്തികളെ അനുനിമിഷം വീക്ഷിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ യേശുവായിരിക്കണം നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത്.
നമ്മുടെ എല്ലാ ചെയ്തികളും അറിയുന്ന അതിനൊക്കെ വിധി പ്രസ്താവിക്കുന്ന ദൈവം നമ്മോടൊപ്പമുണ്ടെന്ന ചിന്ത നമ്മെ പശ്ചാത്താപത്തിലേക്ക് നയിക്കുന്നു.
പാപത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് മോചനം പ്രാപിക്കുവാന്‍ യേശു മുന്നറിയിപ്പ് തരുന്നു, കാരണം നമ്മുടെ പാപത്തിന്റെ ഫലമായി കുരിശു ചുമക്കുന്നവന്‍ അവനാണ്.
ഓരോരുത്തരുടെയും പ്രവര്‍ത്തികളെല്ലാം കരുതലോടെ, കാര്യകാരണ സഹിതം കാണുകയും, വിലയിരുത്തുകയും ചെയ്യുവാന്‍ അവന്‍ നമ്മുടെ കൂടെയുണ്ടെന്ന ചിന്ത നമ്മില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു.
അങ്ങനെ സത്യത്തില്‍ ജീവിക്കുവാനും അതിലൂടെ ചരിക്കുവാനുമുള്ള കൃപയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, എസ് ഓഫ് സി)