രക്ഷയും സ്‌നേഹവും തമ്മിലുള്ള ബന്ധമെന്ത്?
'മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു' (യോഹ 3:14).
ദാരിദ്ര്യത്തോട് ചേര്‍ന്നു പോകുന്നതാണ് സ്‌നേഹം. സമ്പൂര്‍ണ്ണ നിസ്സഹായതയില്‍ ബേത്‌ലഹേമിലെ കാലിത്തൊഴുത്തിലും കുരിശിലും വചനം അവതാരം ചെയ്തപ്പോള്‍ മറ്റുള്ളവരുടെ നന്മയല്ലാതെ മറ്റൊന്നും അവന് അന്വേഷിച്ചില്ല.
ആംഗ്ലിക്കന്‍ ദൈവശാസ്ത്രജ്ഞനായ ജോണ്‍ റോബിന്‍സന്‍ അവനെ വിളിച്ചത് 'മറ്റുള്ളവര്‍ക്കായുള്ള മനുഷ്യന്‍' എന്നാണ്. രക്ഷയിലെ പ്രേരണാശക്തി സ്‌നേഹമാണ്.
ഭൂമിയിലെ നരകമായി ഹിറ്റ്‌ലറുടെ തടങ്കല്‍ പാളയങ്ങള്‍ എക്കാലവും മനുഷ്യമനസ്സില്‍ നിലനില്‍ക്കും. മനുഷ്യന് അവന്റെ സഹജീവികളില്‍ ഏല്പ്പിക്കാന്‍ കഴിയുന്ന തിന്മയുടെ അങ്ങേയറ്റമാണ് ആ തടങ്കല്‍ പാളയങ്ങള്‍ വിളിച്ചോതുന്നത്. ഇത്തരം ഒരു പാളയത്തിലാണ് 1941-ല്‍ ഫാ. മാക്‌സിമില്യന്‍ കോള്‍ബേ കൊല്ലപ്പെട്ടത്.
ഒരു സഹതടവുകാരന് പകരമായി സ്വന്തം ജീവന്‍ സ്വമേധയാ നല്കിയാണ് അദ്ദേഹം മരിച്ചതെന്ന് എല്ലാ തടവുകാര്‍ക്കും അറിയാമായിരുന്നു.
രക്ഷയുടെ ഒരുപ്രകാരത്തിലുള്ള അറിയിപ്പാണ് ആ ഭൂമിയിലെ നരകത്തിലൂടെ വെളിവായത്. ഇതിന് സമാനമായി ക്രിസ്തു ജീവന്‍ വെടിഞ്ഞപ്പോള്‍ മനുഷ്യവര്‍ഗ്ഗം രക്ഷപ്രാപിച്ചു. രക്ഷയും സ്‌നേഹവും തമ്മിലുള്ള ബന്ധം അത്രമാത്രം ആഴപ്പെട്ടതാണ്.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, എസ്ഓഫ്‌സി)