രാത്രിയില്‍ പാപം ചെയ്യുന്നതിന്റെ കാരണമെന്താവും..?

 
W

ജീവിതത്തില്‍ ഏതു സമയവും എപ്പോഴും പാപത്തിലേക്ക് വഴുതിവീഴാനുള്ള സാഹചര്യമുണ്ട്. മനുഷ്യന്‍ അവന്റെ ബലഹീനതകളില്‍ പാപങ്ങൡലേക്ക് വീഴുകയും ചെയ്യും.

എങ്കിലും പകലിനെക്കാള്‍ കൂടുതലായി നമ്മളില്‍ ഉറങ്ങികിടക്കുന്ന പാപപ്രവണതകള്‍ തല പൊക്കുന്നത് രാത്രിയിലാണ്. എല്ലാത്തരത്തിലുളള പാപങ്ങളും ക്രൂരതകളും അരങ്ങേറുന്നത് രാത്രിയുടെ മറവിലാണ്. പിടിച്ചുപറി,കള്ളക്കടത്ത്, വ്യഭിചാരം, മോഷണം….. ഇങ്ങനെ എത്രയെത്ര പാപങ്ങള്‍.. എന്തുകൊണ്ടാണ് രാത്രികാലങ്ങളില്‍ മനുഷ്യര്‍ കൂടുതലായി പാപം ചെയ്യുന്നത്.? ദൈവം നമ്മുടെ പാപങ്ങള്‍ ഇരുട്ടു മൂലം കാണുന്നില്ലെന്ന് വിശ്വസിക്കുന്നതുകൊണ്ടോ?

നമ്മുടെ ബലഹീനതകള്‍ ക്രിസ്തു കൃത്യമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് യോഹ 3:19-21 ഇപ്രകാരം പറയുന്നത്.

ഇതാണ് ശിക്ഷാവിധി. പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം അവരുടെ പ്രവൃത്തികള്‍ തിന്മ നിറഞ്ഞതായിരുന്നു.

ഇരുട്ട് നമ്മെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്, ആരും കാണുന്നില്ല, നീ നിന്റെ ഇഷ്ടമനുസരിച്ച് എന്തും ചെയ്‌തോ.. ഏതു പാപവും.. ദൈവം പോലും നമ്മെ കാണുന്നില്ലെന്നാണ് ഇരുട്ട്-സാത്താന്‍- നമ്മോടു നുണ പറയുന്നത്. അതുകൊണ്ടാണ് നാം ഇരുട്ടില്‍ കൂടുതലായും പാപം ചെയ്യുന്നത്.

എന്നാല്‍ നാം ഒരുകാര്യം മനസ്സിലാക്കണം നമുക്കൊരിക്കലും ദൈവത്തെ വിഡ്ഢിയാക്കാന്‍ കഴിയില്ല. നമ്മെ അവിടുത്തേക്ക് ഏത് ഇരുട്ടിലും കാണാന്‍ കഴിയും. അതുകൊണ്ട് പ്രകാശത്തിലെന്നതുപോലെ നമുക്ക് ഇരുട്ടിലും വ്യാപരിക്കാം.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web