മരണശേഷം കുഴിമാടത്തില്‍ കുരിശുവയ്ക്കുന്നതിന്റെ ലക്ഷ്യമെന്ത്?  എന്താണ് സത്യം?

 
 cross-2


മരണശേഷം കുഴിമാടത്തില്‍ കുരിശുവയ്ക്കുന്നതിന്റെ ലക്ഷ്യമെന്ത്?ക്രൈസ്തവന്റെ മരണം യേശുവിന്റെ കുരിശു മരണത്തിലുള്ള പങ്കാളിത്തമാണ്. മരിച്ചുപോയ വ്യക്തികള്‍ കുരിശില്‍ മരിച്ച ഈശോയോട് ഐക്യപ്പെട്ടിരിക്കുകയാണ്. കുഴിമാടത്തില്‍ കുരിശുവെച്ചില്ലെങ്കിലും അത് പ്രതീകാത്മകമായി ചിത്രീകരിച്ചില്ലായെങ്കിലും ഓരോ ക്രൈസ്തവന്റെയും മരണത്തിന്റെ അത്യന്തികമായ അര്‍ത്ഥം അതാണ്.

അതുകൊണ്ടുതന്നെ ഈശോയോട് ഐക്യപ്പെട്ട ഒരു വ്യക്തിയുടെ ശരീരം ഇവിടെ സംപൂജ്യമായി പരിരക്ഷിക്കപ്പെടുന്നു എന്നതിന്റെ സൂചനയായിട്ട് കുരിശിനോട് നാം കാണിക്കുന്ന ആദരവ് ആ മൃതശരീരത്തോടും കാണിക്കുന്നു എന്നതാണിവിടെ അര്‍ത്ഥമാക്കുന്നത്.

കുഴിമാടത്തില്‍ നിന്ന് ആത്മാക്കള്‍ പുറത്തേക്ക് ഇറങ്ങിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് കുരിശ് അവിടെ സ്ഥാപിച്ചിരിക്കുന്നത് എന്ന് പലരുടേയും തെറ്റിദ്ധാരണയും ദുര്‍വ്യാഖ്യാനങ്ങളും അടിസ്ഥാനരഹിതമാണ് എന്നുകൂടി മനസിലാക്കണം.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍ 

Tags

Share this story

From Around the Web