കര്‍ത്താവിന്റെ ആഗമനത്തിന്റെ ആവശ്യകതയെന്ത്?
'എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്' (1 തിമോത്തേയോസ് 2:4).
ഇക്കാരണത്താല്‍ ദൈവത്തിന്റെ വരവും അതിനായുള്ള മനുഷ്യന്റെ പ്രതീക്ഷയും സ്വയം കാഴ്ചവയ്ക്കലും ആവശ്യമാണ്. നിഷ്‌കളങ്കത കൊണ്ട് സൃഷ്ടാവുമായുള്ള വിശേഷ സൗഹൃദമുണ്ടായിരുന്ന ആദിമ മനുഷ്യന്‍ ഈ കാത്തിരിപ്പ് നശിപ്പിച്ചുയെന്ന് നമ്മുക്ക് അറിവുള്ളതാണല്ലോ.
അങ്ങനെ ദൈവവും മനുഷ്യനും തമ്മിലുണ്ടായിരുന്ന ആദ്യ ഉടമ്പടി മുറിഞ്ഞുപോയി. പക്ഷേ മനുഷ്യനെ രക്ഷിക്കാനുള്ള ദൈവേഷ്ടം നിലച്ചുപോയില്ല. 'എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്'.
വി. പൗലോസിന്റെ ഈ വാക്കുകള്‍ പ്രകടമാക്കുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. അവിടുത്തെ വരവിനായി ഏറെ പ്രതീക്ഷയോടെ കാഴ്ചകളോടെ നമ്മുക്കും കാത്തിരിക്കാം.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 13.12.78)