ധനവാന്റെയും ലാസറിന്റെയും ഉപമ നല്‍കുന്ന സന്ദേശമെന്ത്?
'അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു' (ലൂക്കാ 16:20).
ധനവാനും ദരിദ്രനും ഇരുവരും മരിച്ച്, അവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ച് വിധിക്കപ്പെട്ടു. ലാസറിന് സ്വര്‍ഗ്ഗംലഭിച്ചപ്പോള്‍, ധനവാന്‍ പീഡിപ്പിക്കപ്പെട്ടു. ധനം ഉണ്ടായിരുന്നതു കൊണ്ടോ, ധാരാളം ഭൗതികസമ്പത്തുകള്‍ ഉണ്ടായിരുന്നതുകൊണ്ടോ, ചുമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിച്ചതുകൊണ്ടോ, സുഭിക്ഷമായി ഭക്ഷിച്ചാനന്ദിച്ചതുകൊണ്ടോ ആണോ ധനവാന്‍ ശിക്ഷാര്‍ഹനായത്? ഞാന്‍ പറയും, ഈ കാരണങ്ങള്‍ ഒന്നുമല്ല. അപരനെ ശ്രദ്ധിക്കാത്തതു കൊണ്ടാണ് ധനവാന്‍ ശിക്ഷിക്കപ്പെട്ടത്.
ധനവാന്റേയും ലാസറിന്റേയും ഉപമ എക്കാലവും നമ്മുടെ ഓര്‍മ്മയില്‍ സൂക്ഷിക്കണം; നമ്മുടെ മനസാക്ഷി രൂപീകരിക്കുന്നതില്‍ അത് ഉണ്ടായിരിക്കണം. നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള തുറന്ന മനോഭാവമാണ് ക്രിസ്തു ഇതിലൂടെ ആവശ്യപ്പെടുന്നത്. ധനവും സ്വാധീനവും ഉള്ളവര്‍ ദരിദ്രരും പുരോഗതി പ്രാപിക്കാത്തവരും ബലഹീനരോടും തുറന്ന മനസ്ഥിതി കാണിക്കേണ്ടിയിരിക്കുന്നു. ദരിദ്രരോട് നിരാലംബരോടുമുള്ള തുറന്ന മനസ്ഥിതിയാണ് ക്രിസ്തു ആവശ്യപ്പെടുന്നത്.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ന്യൂയോര്‍ക്ക്, 2.10.79)
ഝങ