പിതാവായ ദൈവത്തിന്റെ ദാനമെന്താണ്?

 
JESUS



'മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല' (ലൂക്കാ 11:13).

പിതാവ് നിങ്ങള്‍ക്ക് ഒന്നും നിഷേധിക്കുന്നില്ല. നമ്മള്‍ ചോദിക്കുന്ന ആവശ്യങ്ങള്‍ വിവിധങ്ങളാണ്; നമ്മുടെ ആവശ്യങ്ങളനുസരിച്ചാണ് നമ്മള്‍ ചോദിക്കുന്നത്; നമ്മുടെ ഈ സ്വഭാവം ക്രിസ്തുവിനറിയാം. 

നിങ്ങളുടെ ആവശ്യങ്ങളനുസരിച്ച്, ക്രിസ്തുവിനോട് ചോദിക്കണം. ഈ ആവശ്യങ്ങള്‍ പലപ്പോഴും വേദനാജനകമായി നിങ്ങളെ പിടിച്ചുകുലുക്കുമ്പോള്‍, നിങ്ങള്‍ പ്രാര്‍ത്ഥിക്കുക തന്നെ വേണം. 

എന്നാല്‍ മറ്റു ചില സന്ദര്‍ഭങ്ങളില്‍, പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കുന്നത് അവിടുത്തെ ദാനത്തിലൂടെയാണ്. പരിശുദ്ധാത്മാവ് എന്ന ദാനത്തിലൂടെ.

പിതാവ് നമുക്ക് പരിശുദ്ധാത്മാവിനെ നല്‍കുന്നു. ലോകത്തിന്റെ പാപം നിര്‍മ്മാര്‍ജനം ചെയ്യാനാണ് അവന്‍ തന്റെ പുത്രനെ നല്‍കിയത്. 

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തിന്റെ സകല ആവശ്യങ്ങളും മനുഷ്യന്റെ സകല ആവശ്യങ്ങളും തീര്‍ക്കാനാണ് പുത്രനെ നല്‍കിയത്.

 ക്രൂശിക്കപ്പെട്ടവനും ഉയര്‍ത്തെഴുന്നേറ്റവനുമായ പുത്രന്‍ വഴി അവന്‍ പരിശുദ്ധാത്മാവിനെ നല്കി. ഇതാണ് അവിടുത്തെ ദാനം!

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, കാസ്റ്റല്‍ ഗണ്ടോള്‍ഫോ, 27.7.80)

Tags

Share this story

From Around the Web