നേട്ടങ്ങളോടൊപ്പം വളരുന്ന മനുഷ്യന്റെയുള്ളിലെ ഭയമെന്താണ്?

 
Fear

'എന്റെ സ്‌നേഹിതരെ , നിങ്ങളോടു ഞാന്‍ പറയുന്നു, ശരീരത്തെ കൊല്ലുന്നതില്‍ കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവരെ നിങ്ങള്‍ ഭയപെടേണ്ട'. (ലുക്ക. 12:4)


ഈ ആധുനിക തലമുറയിലെ അനേകം മനുഷ്യര്‍ ഭയത്തിന് അടിമകളാണ്. എടുത്തു പറയത്തക്ക വിധത്തില്‍ അവര്‍ക്ക് അതനുഭവപ്പെടുന്നുമുണ്ട്.

 ഒരു പക്ഷെ അത് കൂടുതലായി അനുഭവിക്കുന്നവര്‍ 'മനുഷ്യന്റെ മൊത്തം അവസ്ഥയെ പറ്റി കൂടുതല്‍ അവബോധമുള്ളവരും', അതെ സമയം, മനുഷ്യന്റെ ലോകത്ത് 'ദൈവം ഇല്ല' എന്ന് വിശ്വസിക്കുന്നവരും ആണ് .

ഈ ഭയം അവരുടെ ജീവിതത്തില്‍ പ്രത്യക്ഷത്തില്‍ കാണുന്നുമില്ല, അനുഭവപ്പെടുന്നുമില്ല.

ആധുനിക സാങ്കേതിക വിദ്യകളും, പരിഷ്‌കാരത്തിന്റെ വിവിധ രീതികളും ഈ ഭയത്തെ മൂടിവക്കുന്നു. അത് മനുഷ്യനെ ആത്മീയതയുടെ ആഴങ്ങളില്‍ നിന്ന് വിടുവിക്കുന്നു.

എന്നിട്ട് അവന്റെ ജീവിതം മറ്റൊരു തലത്തിലേയ്ക്ക് വഴി മാറുന്നു. 


സാമ്പത്തിക ശാസ്ത്രം പഠിക്കുന്നവാന്‍, അതിന്റെ അടിമത്വത്തിലെയ്ക്ക് വീഴുന്നു, മറ്റൊന്നും അവനു ബാധകമല്ല.

സാങ്കേതിക വിദ്യ അഭ്യസിക്കുന്നവന്‍ അതിന്റെ അടിമയായ് മാറുന്നു, അവനും മറ്റൊന്നും ഒരു വിഷയമല്ല, രാഷ്ട്രീയത്തില്‍ ആയിരിക്കുന്നവനും അതുപോലെ തന്നെ.

മനുഷ്യന്‍ കൈവരിച്ച നേട്ടങ്ങള്‍ വളരെ വലുത് തന്നെയാണ്. തന്റെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസ്രുതമായ് എങ്ങിനെ ഈ നേട്ടങ്ങളെ ഉപയോഗിക്കാം എന്ന് മനുഷ്യന്‍ ചിന്തിക്കുകയും മുന്‍പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത തരത്തില്‍ സാങ്കേതിക വിദ്യകളെയും, പരിഷ്‌കാരത്തിന്റെ വിവിധ രീതികളെയും മനുഷ്യന്‍ ഇപ്പോള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.


 അങ്ങനെ സാങ്കേതിക പുരോഗതിയിലും, ഭൌതികമായ പുരോഗതിയിലും, ഏറെ മുന്പിട്ടു നില്‍ക്കുന്ന പ്രദേശങ്ങളില്‍, ഈ നേട്ടങ്ങള്‍ ഉപഭോഗ മനസ്ഥിതിയില്‍ പെട്ട് പോകുന്നു.

ഇത് സാക്ഷ്യപെടുത്തുന്നത് ഒരു വലിയ സത്യത്തിലേക്കാണ്- മനുഷ്യന്റെ അഭിവൃദ്ധി എന്ന് പറയുന്നത് ഭാഗികം ആണെന്ന് മാത്രമല്ല, ദൈവത്തെ മാറ്റി നിറുത്തിക്കൊണ്ടുള്ള മനുഷ്യന്റെ അഭിവൃദ്ധി അവനിലെ മനുഷ്യനെ കൊല്ലുന്നു, അതെ ദൈവത്തിന്റെ സ്വന്തം ഛായ കുടികൊള്ളുന്ന അവന്റെയുള്ളിലെ മനുഷ്യനെതന്നെ.

(ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ട്യുറിന്‍, 13.4.1980)

Tags

Share this story

From Around the Web