പുതിയ ക്രൈസ്തവ സാഹോദര്യത്തിനായുള്ള പരിശ്രമമെന്താണ്?

 
christian



'സഹോദരന്‍ ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്' (സങ്കീര്‍ത്തനങ്ങള്‍ 133:1).


ഐക്യത്തിനായുള്ള ഈ പ്രാര്‍ത്ഥനാവാരവേളയില്‍, നേടാന്‍ കഴിഞ്ഞ പുരോഗതിയെ ഓര്‍ത്ത് നാം ദൈവത്തിന് നന്ദി പറയണം. ക്രൈസ്തവരുടേയും ആത്മീയ ചര്‍ച്ചകളുടേയുമിടയില്‍, സാഹോദര്യത്തിന്റെ ഒരു പുതിയ സാഹചര്യം ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്.


 വ്യക്തമായ പ്രത്യാശയോടെയാണ് നിലവിലെ സമ്പര്‍ക്കം തുടങ്ങിവച്ചത്; അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്.

കൂടാതെ, കഴിഞ്ഞ കാലങ്ങളിലെ കടുത്ത തര്‍ക്കവിഷയങ്ങളായിരുന്ന മാമോദീസാ, ശുശ്രൂഷ, കുര്‍ബ്ബാന, സഭാധികാരം എന്നിവയില്‍ അതീവ പരിശ്രമഫലമായി അഭിപ്രായസമന്വയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

 സമ്പൂര്‍ണ്ണ ധാരണയില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയില്‍ ആഗോള ക്രൈസ്തവ സഭകളും കൂട്ടായ്മകളുമായുള്ള ചര്‍ച്ചകള്‍, ഇതിനോടകം തന്നെ, തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് സകലരുടേയും പ്രാര്‍ത്ഥനയുടെ പിന്തുണ ആവശ്യമാണ്.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം 20.1.88)

Tags

Share this story

From Around the Web