നമ്മുടെയുള്ളിലെ അസ്വസ്ഥതയ്ക്കും അസഹിഷ്ണുതയ്ക്കും കാരണമെന്താണ്?

 
bench


'അവന്‍ എഴുന്നേറ്റ് പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെ വച്ചു തന്നെ പിതാവ് അവനെ കണ്ടു, അവന്‍ മനസ്സലിഞ്ഞ് ഓടി ചെന്ന് അവനേ കെട്ടി പിടിച്ചു ചുംബിച്ചു' (ലൂക്കാ 15 : 20).


ദൈവം തന്റെ അനന്തമായ രക്ഷാകര പദ്ധതിയില്‍ വിശ്വസ്തനാണ്. മനുഷ്യന്‍ തിന്മയുടെ സ്വാധീനത്തില്‍ പെട്ട്, അഹങ്കാരം നിറഞ്ഞ മനസ്സാല്‍ ദൈവം നല്‍കിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ചു. സ്‌നേഹിക്കുവാനും നല്ലത് പ്രവര്‍ത്തിക്കുവാനും നമ്മുക്ക് ലഭിച്ച കൃപ, പിതാവായ ദൈവത്തൊടുള്ള അനുസരണക്കേടുമൂലം അവന്‍ നഷ്ടമാക്കി കളഞ്ഞു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തന്റെ ജീവിതത്തെ എതിര്‍ക്കുകയും ശത്രുവായി പരിഗണിക്കുകയും ചെയ്യുന്നത് വഴി സൃഷ്ടാവിനോടുള്ള സ്‌നേഹബന്ധം അവന്‍ തള്ളികളഞ്ഞു. എന്നിരുന്നാലും, പിതാവായ ദൈവം മനുഷ്യരോടുള്ള തന്റെ സ്‌നേഹത്തില്‍ വിശ്വസ്തനാണ്. ഏദന്‍ തോട്ടത്തിലെ പാപാവസ്ഥയുടെയും പിതാവായ ദൈവത്തെ തള്ളികളഞ്ഞ ദുരവസ്ഥയുടെയും പരിണിത ഫലം നമ്മില്‍ വെളിവാക്കപെടുന്നു.

നമ്മുടെയുള്ളിന്റെയുള്ളില്‍ അനുഭവപ്പെടുന്ന അസഹിഷ്ണതയും , അസന്തുലിതമായ മനോഭാവവും ഇതിന് കാരണമാണ്. വ്യത്യസ്തമായ വഴികളില്‍ ചിന്തിച്ച് പിതാവില്‍ നിന്ന് അകലുകയും, തന്മൂലം തങ്ങളുടെ ഇടയില്‍ അഗാധമായ ഒരു ഗര്‍ത്തം സൃഷ്ടിക്കുകയും ചെയ്ത സംഭവം ഈ ഉപമയില്‍ നമ്മുക്ക് ദ4ശിക്കാന്‍ സാധിക്കും. പിതാവായ ദൈവത്തിന്റെ സ്‌നേഹവും, ആ സ്‌നേഹത്തില്‍ അധിഷ്ടിതമായ കരുണയും നമ്മള്‍ നിരാകരിക്കുമ്പോള്‍ അത് മനുഷ്യനില്‍ വിഭാഗീയതയും സ്വാര്‍ഥതയും ജനിപ്പിക്കുന്ന മൂലകാരണമായി മാറുന്നു.

സുവിശേഷത്തിലെ ധൂര്‍ത്തപുത്രന്റെ ഉപമയിലെ പിതാവിനെ പോലെ, കരുണാമയനായ ദൈവം, തന്റെ ഹൃദയം ഒരു മക്കളുടെയും നേരെ കഠിനം ആക്കുന്നില്ലായെന്ന് നാം മനസ്സിലാക്കിയേ തീരൂ. ദൈവം അവിടുത്തേ മക്കളുടെ തിരിച്ച് വരവിനായി കാത്തു നില്‍ക്കുന്നു. പരസ്പര സഹവര്‍ത്തിത്വത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന വിഭാഗീയതയിലേയ്ക്കും അതിന്റെ തടവറയിലേയക്കും ആണ്ടുപോയ മനുഷ്യനെ അന്വേഷിച്ച് ദൈവം സഞ്ചരിക്കുന്നു. അത് കൊണ്ട് തന്നെ, ക്ഷമയുടെയും അനുരഞ്ചനത്തിന്റെയും ആഹ്ലാദം തിരതല്ലുന്ന വിരുന്നു മേശയിലേയ്ക്ക് അവിടുന്ന് തന്റെ മക്കളെ വിളിക്കുന്നുവെന്ന് നിസംശയം പറയാം.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ റോം, 2.12.84)

Tags

Share this story

From Around the Web