ഈ ലോകത്തിന്റെ മോഹങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുമരുന്ന് എന്താണ് ?

 
life



'ഒരു ഭൃത്യനു യജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റ വനെ സ്നേഹിക്കുകയുംചെയ്യും. 

അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല' (ലൂക്കാ 16:13).


സമ്പന്നവും പരമാവധി സ്വാതന്ത്ര്യമനുഭവിക്കുന്നതുമാണെങ്കിലും നമ്മുടെ സമൂഹങ്ങളിലെ ജനങ്ങളുടെ ജീവിതരീതി വളരെ ആയാസകരമാണ്. ദരിദ്രരാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന ഇത്തരം വിഭാഗങ്ങളുടെ സ്ഥിതിയും അങ്ങനെ തന്നെ. 

സ്വാര്‍ത്ഥതയും ലൈംഗികതയും അധികാര മോഹവും സകലതും കൈയ്യടക്കിക്കഴിഞ്ഞാല്‍ അവിടെ മനുഷ്യപുരോഗതി ഉണ്ടാകുകയില്ല. നമ്മള്‍ ഒരു ലളിത ജീവിതരീതി നയിക്കണം.

മനുഷ്യസമൂഹത്തിന്റെ ആകമാനം സേവനത്തിനായി കരുതി വച്ചിരിക്കുന്ന ഊര്‍ജ്ജത്തിന്റേയും അസംസ്‌കൃത വസ്തുക്കളുടേയും സിംഹഭാഗം സമ്പന്നരാജ്യങ്ങളിലെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുവാന്‍ വേണ്ടി ചോര്‍ത്തിയെടുക്കുന്നത് ഉചിതമല്ല. സുവിശേഷത്താലും സുവിശേഷം പ്രദാനം ചെയ്യുന്ന സഹോദരസ്‌നേഹത്താലും പ്രചോദിതമായി ലഭിക്കുന്ന സന്തോഷ നിര്‍ഭരമായ ലളിതജീവിതത്തിലാണ് നാം മുന്നേറണ്ടത്. ഈ ലോകത്തിന്റെ മോഹങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുമരുന്നാണിത്.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ന്യൂയോര്‍ക്ക്, 2.10.79)

Tags

Share this story

From Around the Web