പ്രാര്‍ത്ഥന എന്നാല്‍ എന്താണ്? നമ്മള്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്?

 
prayer


അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ' (ഉല്‍പ 18: 27).


പ്രാര്‍ത്ഥന എന്നാല്‍ എന്താണ്? സ്വന്തം കുറവുകളെ കുറിച്ചുള്ള ബോധ്യമാണ് പ്രാര്‍ത്ഥന; ജീവിതത്തില്‍ നേരിടേണ്ട വിവിധ ആവശ്യങ്ങളെയും പോരായ്മയെ കുറിച്ചുള്ള ബോധ്യമാണ് പ്രാര്‍ത്ഥന. 

ഉദാഹരണമായി അപ്പത്തിനായി രാത്രിയില്‍ കൂട്ടുകാരനെ വിളിച്ചുണര്‍ത്തുന്ന മനുഷ്യനെ പറ്റി ക്രിസ്തു പറയുന്നുണ്ട്. സകലവിധമായ ഭൗതികാവശ്യങ്ങളുടേയും ഒരു പ്രതീകമാണ് ഈ അപ്പം.

പ്രാര്‍ത്ഥന ഇടവിടാത്ത ദൈവനീതിയുടേയും കാരുണ്യത്തിന്റേയും മേഖലയില്‍ ഏര്‍പ്പെടുന്നതാണ് എന്ന് തെളിയിക്കുന്നു. ഇത് ദൈവത്തിന്റെ തന്നെ ഉള്ളിലേക്ക് കടന്നു ചെല്ലുന്നതാണ്. 

മനുഷ്യനെ പറ്റിയുള്ള സമഗ്ര സത്യത്തെപ്പറ്റിയും, അവന്റെ സകല ആവശ്യങ്ങളെപ്പറ്റിയുമുള്ള സമ്പൂര്‍ണ്ണ ബോധ്യത്തില്‍ നിന്നാണ് പ്രാര്‍ത്ഥന ഉരുത്തിരിയുന്നത്. 

എനിക്ക് തന്നെയും മാത്രമല്ല, എന്റെ അയല്‍ക്കാരനും, സകല മനുഷ്യര്‍ക്കും, മനുഷ്യവര്‍ഗ്ഗം മുഴുവനും ബാധ്യതയുള്ള ഈ സത്യത്തിന്റെ വെളിച്ചത്തിലാണ് ദൈവത്തെ പിതാവേ എന്ന് നാം വിളിക്കുന്നത്.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, കാസ്റ്റല്‍ ഗാണ്ടോള്‍ഫോ, 27.7.80)

Tags

Share this story

From Around the Web