തിരിച്ചറിയപ്പെടേണ്ട സ്‌നേഹമെങ്ങനെയാണ്?
'കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു' (ലൂക്കാ 10:41).
കേവലം ഭൗതികനേട്ടങ്ങളിലേക്ക് സ്വയം ചുരുങ്ങിപ്പോകാതെ, ആത്മീയലോകത്ത് നിന്നും ലഭിക്കുന്ന ഉന്നതമായ ദാനങ്ങളെ മുറുകെ പിടിക്കേണ്ട ഒരു കാലത്താണ് ഇന്ന് മനുഷ്യന്‍ ജീവിക്കുന്നത്.
നിര്‍ഭാഗ്യവശാല്‍, നമ്മുടെ ദൈനംദിന ജീവിതത്തില്‍, ആന്തരികമലിനീകരണം എന്ന അപകടം നാം അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍, കര്‍ത്താവിന്റെ വചനവുമായുള്ള ബന്ധത്തിലൂടെയുള്ള സമ്പര്‍ക്കം നമ്മെ ശുദ്ധീകരിക്കയും, ഉയര്‍ത്തുകയും, നമുക്ക് ശക്തി വീണ്ടെടുത്ത് നല്‍കുകയും ചെയ്യുന്നു.
തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ നമ്മെ കണ്ടെത്തുവാന്‍ വന്ന പിതാവായ ദൈവത്തിന്റെ സ്‌നേഹത്തെ നാം എന്നും തിരിച്ചറിയേണ്ടതാണ്.
എല്ലാ അകല്‍ച്ചയില്‍ നിന്നും പാപത്തില്‍ നിന്നുമുള്ള വീണ്ടെടുപ്പ് ഉണ്ടാകുന്നതും ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്നാണ്.
പിതാവായ ദൈവത്തെ ഹൃദയത്തില്‍ ധ്യാനിച്ചുകൊണ്ടിരുന്ന യേശുവിന്റെ അമ്മയായ മറിയത്തെപ്പോലെ പ്രവര്‍ത്തിക്കാനാണ്, അടിസ്ഥാനപരമായി നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്.
അപ്പോള്‍ മാത്രമാണു ദൈവത്തിന്റെ സകല മഹത്വത്തിലും നാം സമ്പന്നരായി തീരുക.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, കാസ്റ്റെല്‍ ഗെണ്ടോള്‍ഫോ, 20.7.80)