ജീവിതത്തിലെ ദുഃഖങ്ങള്‍ക്ക് യേശു നല്‍കുന്ന സമ്മാനമെന്ത്?

 
SAINT JOHN PAUL



'വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിക്കപ്പെടും' (മത്തായി 5:4)

അഷ്ടസൗഭാഗ്യങ്ങളെ പറ്റി യേശു പറഞ്ഞപ്പോള്‍ ദരിദ്രര്‍, വിശപ്പനുഭവിക്കുന്നവര്‍, പീഡിതര്‍, നീതി നിഷേധിക്കപെട്ടവര്‍ തുടങ്ങി എല്ലാ തരത്തിലുമുള്ള സഹനങ്ങളനുഭവിക്കുന്നവരെയും യേശു പരിഗണിച്ചിരുന്നു. ഈ ലോകത്തിലേയ്ക്ക് നോക്കിയാല്‍ പല തരത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ എല്ലായിടത്തും കാണുവാന്‍ സാധിക്കും.

സഹനത്തിനു ഇരയായവരുടെ ഭാഗ്യങ്ങളെ കുറിച്ച് പറയുവാന്‍ യേശു മടി കാണിച്ചില്ല. 'വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ആശ്വസിപ്പിക്കപെടും, നീതിയ്ക്കു വേണ്ടി പീഢനം ഏല്‍ക്കുന്നവ4 ഭാഗ്യവാന്മാര്‍; സ്വ4ഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്' (മത്തായി 5: 4,10-12).

സഹനങ്ങളിലൂടെ ലഭിക്കുന്ന അനുഗ്രഹം മനസ്സിലാക്കണമെങ്കില്‍, മനുഷ്യന്റെ ജീവിതം ഈ ഭൂമിയില്‍ മാത്രം ഒതുങ്ങുന്നില്ലായെന്നും അതിനുമപ്പുറം ഒരു ജീവിതം ഉണ്ടെന്നും വിശ്വസിക്കണം. ഈ ഭൂമിയിലെ ജീവിതത്തിനു ശേഷം മാത്രമേ നമുക്ക് ആ സന്തോഷം പൂര്‍ണമായി അനുഭവിക്കുവാന്‍ സാധിക്കൂ. ഭൂമിയിലെ സഹനം, സന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍ ദുരിതത്തിന്റെ മണ്ണില്‍ പുതിയ ജീവിതത്തിന്റെ വിത്ത് പാകുന്നു.

നിത്യതയില്‍ ദിവ്യമായ മഹത്വത്തിന്റെ നിധി നമുക്ക് ലഭിക്കുന്നു. ദുഃഖവും, സഹനവും, നിര്‍ഭാഗ്യവും നിറഞ്ഞ ലോകത്തിന്റെ കാഴ്ച്ച വേദനിപ്പിക്കുന്നതാണെങ്കിലും സ്‌നേഹത്തിലും കൃപയിലും നിറഞ്ഞ നിത്യ ജീവിതത്തിന്റെ പ്രത്യാശ നമ്മളെ ആഹ്ലാദിപ്പിക്കുന്നു. പ്രത്യാശയാണ് ക്രിസ്തുവിന്റെ വാഗ്ദാനത്തില്‍ നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ പരിപോഷണം. യേശുവില്‍ വിശ്വസ്സിക്കുന്നവര്‍ക്ക് സഹനത്തോടോപ്പം നിത്യമായ ആനന്ദവും ലഭിക്കുമെന്ന കാഴ്ചപാട് നമ്മളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 24. 4.1994)

Tags

Share this story

From Around the Web