ശൂന്യമായ മനസ്സോടെയുള്ള പ്രാര്‍ത്ഥന എങ്ങനെയാണ് ?
'എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും' (യോഹന്നാന്‍ 4:14).
ആവിലായിലെ വിശുദ്ധ തെരേസയുടെ പ്രാര്‍ത്ഥന പൂര്‍ണ്ണമായും യേശുവിന്റേയും രഹസ്യത്തിലേക്ക് അടുക്കുന്ന ഒരു യജ്ഞമാണ്. പിതാവിങ്കലേക്ക് നയിക്കുന്ന ഒരു വ്യക്തിപരമായ കൂടിക്കാഴ്ചയാണത്.
'എല്ലാ നന്മയും നല്‍കുന്ന' യേശുവില്‍ നിന്നുള്ള അകല്‍ച്ച വലിയ അപകടമാണ് വരുത്തുന്നതെന്ന് തെരേസാ മനസ്സിലാക്കി.
ഇതിന് എല്ലാ കാലത്തും പ്രസക്തിയുണ്ട്. ക്രിസ്തുവില്‍ നിന്ന് വരുന്ന വചനം ഉള്‍ക്കൊള്ളാതെ, ശൂന്യമായ മനസ്സോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് ക്രിസ്തീയതയില്‍ സ്ഥാനമില്ല;
ഇത്തരത്തിലുള്ള പ്രാര്‍ത്ഥനാമുറകള്‍ക്കെതിരായി ഇന്നും മുറവിളി കൂട്ടേണ്ടതുണ്ട്.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ആവിലാ, 15.10.83)