ഹൃദയത്തിന്റെ ഭിത്തികള്‍ ഭേദിക്കുന്ന പ്രാര്‍ത്ഥന എങ്ങനെയാണ്?
'നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്' (യാക്കോബ് 5:16).
പ്രാര്‍ത്ഥനയ്ക്ക് ഒരു സാമൂഹ്യ പ്രാധാന്യമുണ്ട്. പ്രാര്‍ത്ഥനയ്ക്കായി ധാരാളം സമയം ചെലവഴിക്കുന്ന ഒരാള്‍ അയാള്‍ക്കും അയാളുടെ അന്തരാത്മാവിലെ ആഗ്രഹങ്ങള്‍ക്കും വേണ്ടി മാത്രമാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് ധരിക്കരുത്.
സഭയേയും സമുദായത്തേയും, സമൂഹത്തേയും കൂടിയാണ് അയാള്‍ സേവിക്കുന്നത്, കാരണം അയാളുടെ പ്രാര്‍ത്ഥന അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നു.
പ്രാര്‍ത്ഥന സ്വയം മറ്റുള്ളവരുമായി പങ്ക് ചേരുന്നു എന്നത് നമുക്ക് ഓര്‍മ്മിക്കാം. അത് ഒരിക്കലും വേറിട്ട് നില്‍ക്കുന്നില്ല; ഹൃദയത്തിന്റെ ഭിത്തികള്‍ ഭേദിച്ച് അത് മറ്റുള്ളവരിലേക്ക് കടന്നുചെല്ലുന്നു.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ക്രാക്കോ, 7.11.70)