പുതുവര്‍ഷത്തില്‍ ചില തീരുമാനങ്ങളെടുത്താലോ..?

 
new year

പുതിയൊരു വര്‍ഷം കൂടി നമുക്ക് സമ്മാനമായി ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ഏതെല്ലാം വിധത്തിലാണ് ദൈവം നമ്മെ കാത്തുരക്ഷിച്ചത്! ഏതെല്ലാംവിധത്തിലുള്ള അനുഗ്രഹങ്ങളാണ് അവിടുന്ന് നല്കിയത് അവയെല്ലാം ഓര്‍ത്തു നന്ദിപറഞ്ഞുകൊണ്ടായിരിക്കണം നാം പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കേണ്ടത്.

അതോടൊപ്പം പുതിയ വര്‍ഷത്തില്‍ വിശ്വാസികളെന്ന നിലയില്‍ മറ്റുചിലകാര്യങ്ങള്‍ കൂടി നാം അറിഞ്ഞിരിക്കുകയും ചെയ്യുകയും വേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അനുദിനവിശുദ്ധര്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കിയിരിക്കുകയും അവരോട് മാധ്യസ്ഥം യാചിക്കുകയും ചെയ്യുന്നത്. എത്ര തിരക്കുണ്ടെങ്കിലും അസൗകര്യമുണ്ടെങ്കിലും സകുടുംബം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്തുക എന്നതാണ് മറ്റൊരു കാര്യം.

ദൈവം നമുക്ക് നല്കിയിരിക്കുന്ന നന്മകള്‍ക്ക് നന്ദിപറയാനും അമ്മ വഴിയായി മാധ്യസ്ഥം ചോദിക്കാനും കിട്ടിയിരിക്കുന്ന വേളയായി ജപമാല പ്രാര്‍ത്ഥനയെ കാണണം. കാരുണ്യപ്രവൃത്തികള്‍ ചെയ്യുകയാണ് മറ്റൊന്ന്. കഴിയുന്നത്ര വിധത്തില്‍ മറ്റുള്ളവരെ സഹായിക്കുക.

ഇനി സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതെയെങ്കിലും ഇരിക്കുക. മറ്റുള്ളവരുടെ വരുമാനമാര്‍ഗ്ഗങ്ങള്‍ നിഷേധിക്കുകയോ കൂലി കൊടുക്കാതിരിക്കുകയോ അപവാദപ്രചരണം നടത്താതിരിക്കുകയോ ചെയ്യുക. എല്ലാ ദിവസവും രാത്രിയില്‍ കിടക്കാന്‍ പോകുന്നതിന് മുമ്പ് ബൈബിള്‍ വായന ശീലമാക്കുക. പ്രഭാതത്തില്‍ ഉണര്‍ന്നെണീല്ക്കുമ്പോഴും പ്രാര്‍ത്ഥിക്കുക. കഴിയുന്നത്ര ദിവസങ്ങളില്‍ വിശുദ്ധ കുര്‍്ബാനയില്‍ പങ്കെടുക്കുക.

കൂടാതെ പോസിറ്റീവായ മനോഭാവം വച്ചുപുലര്‍ത്തുക. ഇത്രയും തീരുമാനങ്ങള്‍ നടപ്പില്‍വരുത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ ലൗകികജീവിതവും ആത്മീയജീവിതവും കൂടുതല്‍ അനുഗ്രഹപ്രദമായിത്തീരും.

കടപ്പാട് - മരിയൻപത്രം
 

Tags

Share this story

From Around the Web