നോമ്പ്കാലത്തെ ഉപവാസം കൊണ്ട് എന്താണര്‍ത്ഥമാക്കുന്നത്?

 
NOMBU


'നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍ വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു' (മത്തായി 6:16).


എന്ത് കൊണ്ട് നോമ്പുകാലത്ത് ഉപവസിക്കുന്നു? ഈ അവസരത്തില്‍, ഒരുപക്ഷെ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക സ്‌നാപകയോഹന്നാന്റെ ശിഷ്യര്‍ യേശുവിനോട് ചോദിച്ച ചോദ്യത്തിനു, യേശു അവരോട് പറഞ്ഞ മറുപടി ആയിരിക്കും. 

'എന്ത് കൊണ്ട് അങ്ങയുടെ ശിഷ്യര്‍ ഉപവസിക്കുന്നില്ല?' യേശു പ്രതിവചിച്ചു: 'മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്കു ദു:ഖമാചാരിക്കുവാന്‍ ആവുമോ? മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന ദിവസം വരും; അപ്പോള്‍ അവര്‍ ഉപവസിക്കും' (മത്തായി 9:15).

യഥാര്‍ത്ഥത്തില്‍, നോമ്പ് കാലം നമ്മെ ഓര്‍മപെടുത്തുന്നത് മണവാളന്‍ നമ്മില്‍ നിന്നും എടുക്കപെട്ടുയെന്നാണ്. തടവില്‍ ആക്കപ്പെട്ട, മുഖത്ത് അടിക്കപ്പെട്ട, ചമ്മട്ടി അടിയേറ്റ, മുള്‍മുടി ധരിച്ച, ക്രൂശിക്കപ്പെട്ട ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ പരസ്യ പ്രഖ്യാപനമാണ് നോമ്പുകാലത്തിലെ ഉപവാസം. 


നോമ്പുകാലത്തിന്റെ അര്‍ത്ഥവും ഇത് തന്നെ. ഈ കഴിഞ്ഞ നൂറ്റാണ്ടുകളിലും, ഇപ്പോഴും അര്‍ത്ഥമാക്കുന്നതും ഇതു തന്നെയാണ്. അന്തിയോക്കിയായിലെ മെത്രാന്‍ ആയിരുന്ന ഇഗ്‌നേഷ്യസ് റോമന്‍ ജനതയ്ക്ക് എഴുതിയ കത്തില്‍ ഇങ്ങിനെ കുറിച്ചു വച്ചിരിക്കുന്നു.

 'എന്റെ സ്‌നേഹം ക്രൂശിയ്ക്കപ്പെട്ടിരിക്കുന്നു, അതിനാല്‍ ഇനി ഭൗതികമായ യാതൊരു ആശയും എന്നില്‍ ഇല്ല'.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 21.3.79)

Tags

Share this story

From Around the Web