ക്രിസ്തുവിന്റെ കരങ്ങളില്‍ നിന്ന് നാം കണ്ടത്തേണ്ടത്  എന്താണ്?
 

 
jesus christ-59


'അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും' (മത്തായി 11: 28-29).


കുരിശില്‍ കിടക്കുന്ന യേശുക്രിസ്തു അവന്റെ വിരിക്കപ്പെട്ട കൈകള്‍ മടക്കുന്നില്ല. അവ തുറന്നിരിക്കണം, കാരണം, ഓരോ മനുഷ്യനും അവന്റെ തുറന്ന കൈയില്‍ അവിടുത്തെ സ്‌നേഹം കണ്ടെത്തണം. അവന്റെ മനുഷ്യത്വവും, മഹത്വവും, അവന്‍ വഹിക്കുന്ന ദൈവപുത്രനെന്ന സ്ഥാനവും, നാം അവനില്‍ കണ്ടെത്തണം. ക്രിസ്തുവിന്റെ കരങ്ങള്‍ എന്നും തുറന്നിരിക്കും. അവയ്ക്ക് ഒരു നാളും അടയാന്‍ കഴിയുകയില്ല.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ക്രാക്കോ, 3.5.74).

Tags

Share this story

From Around the Web