ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ആരോഗ്യവകുപ്പിനോട് ചോദ്യവുമായി ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍

 
ame

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നത് തടയാന്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശത്തില്‍ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ ആശങ്കയില്‍. 


സാധാരണയായി പാറമടകളിലെയും കുളങ്ങളിലെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ഫോഴ്സ് സ്‌കൂബ ഡൈവേഴ്സാണ് ഇറങ്ങാറ്. 

എന്നാല്‍ അത്തരം സ്ഥലങ്ങളില്‍ അമീബയുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണ്.


അംഗങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ടെക്നിക്കല്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും, എന്തൊക്കെയാണ് ബദല്‍ മാര്‍ഗങ്ങളെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 

അതിനാല്‍, ഫയര്‍ സര്‍വീസ് അസോസിയേഷന്‍ ഫയര്‍ഫോഴ്സ് മേധാവിക്ക് കത്തയച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടു. 

ഇതിന് പിന്നാലെ, ജില്ലാ ഓഫീസര്‍മാരും റീജണല്‍ ഓഫീസര്‍മാരും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രഹസ്യ സ്വഭാവത്തിലുള്ള ഒരു നിര്‍ദേശം ടെക്നിക്കല്‍ ഡയറക്ടര്‍ നല്‍കിയിട്ടുണ്ട്.

നിലവില്‍, കേരളത്തില്‍ വളരെ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണ് അണ്ടര്‍ വാട്ടര്‍ ക്യാമറ സൗകര്യമുള്ളത്. 

മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന 'പാതാളക്കരണ്ടി'യാണ് മറ്റൊരു ബദല്‍ മാര്‍ഗമായി പരിഗണിക്കുന്നത്. 

കോവിഡ് സമയത്ത് നല്‍കിയത് പോലെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നിലപാട്.

Tags

Share this story

From Around the Web