ക്രിസ്തീയ വിശ്വാസത്തിലെ രണ്ട് മൗലിക യാഥാര്‍ത്ഥ്യങ്ങള്‍  എന്താണ്?

 
 cross-2

'ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു' (ലൂക്കാ 1:68).


ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രണ്ട് മൗലിക യാഥാര്‍ത്ഥ്യങ്ങളിലാണ് ക്രിസ്തീയ വിശ്വാസം നിലനില്‍ക്കുന്നത്. ആദ്യത്തെ യാഥാര്‍ത്ഥ്യത്തെ 'ദൈവം' എന്നും രണ്ടാമത്തേതിനെ 'മനുഷ്യന്‍' എന്നു വിളിക്കപ്പെടുന്നു. 

ദൈവവും മനുഷ്യനും തമ്മിലുള്ള വിശേഷപ്പെട്ട പരസ്പരബന്ധത്തില്‍ നിന്നാണ് ക്രിസ്തുമതം ഉളവായത്. ഈ ബന്ധം ദൈവകേന്ദ്രീകൃതമാണോ മനുഷ്യകേന്ദ്രീകൃതമാണോ എന്നതിനെപ്പറ്റിയുള്ള നീണ്ട ചര്‍ച്ചകള്‍ ഈ അടുത്തകാലത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഈ പരസ്പരബന്ധം വ്യക്തമാകുന്നത് മനുഷ്യാവതാര രഹസ്യത്തില്‍ തന്നെയാണ്. 

ഇക്കാരണത്താലാണ് ക്രിസ്തുമതം 'ഒരു ആഗമനത്തിന്റെ മതം' മാത്രമല്ല, 'ആഗമനം' തന്നെ ആകുന്നത്. ദൈവത്തിന്റെ മനുഷ്യനിലേക്കുള്ള വരവിന്റെ രഹസ്യമാണ് ക്രിസ്തുമതം വെളിവാക്കുന്നത്.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 29.11.79)

Tags

Share this story

From Around the Web